23-ന് നടത്താനിരുന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ 2019-ൽ പിഎച്ച്.ഡി. രജിസ്‌ട്രേഷൻ ചെയ്തവർക്കും സെക്കൻഡ് സ്‌പെൽ പൂർത്തിയാക്കിയവർക്കും, സപ്ലിമെന്ററിക്കാർക്കുമുള്ള കോഴ്‌സ്-മൂന്ന് പരീക്ഷ 24-ന് രാവിലെ 10 മുതൽ ഒന്നുവരെ നടക്കും.

അപേക്ഷ തീയതി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം-2020 അഡ്മിഷൻ-റഗുലർ/2017, 2018, 2019 അഡ്മിഷൻ-റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ-റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫൊറൻസിക് (2020 അഡ്മിഷൻ-സി.ബി.സി.എസ്. റഗുലർ/2019 അഡ്മിഷൻ-റീഅപ്പിയറൻസ്, 2014-2018 അഡ്മിഷൻ-സി.ബി.സി.എസ്.എസ്. റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾക്ക് പിഴയില്ലാതെ 24 മുതൽ 29 വരെ അപേക്ഷിക്കാം.

മൂന്നും നാലും സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2019 അഡ്മിഷൻ-റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ 20 മുതൽ 27 വരെ അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. epay.mgu.ac.in എന്ന പോർട്ടലിലൂടെയാണ് ഫീസടയ്‌ക്കേണ്ടത്. പരീക്ഷ തീയതി പിന്നീട് അറിയിക്കും.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എഡ്.-ദ്വിവത്സരം (2019 അഡ്മിഷൻ-റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ നാലുവരെ അപേക്ഷിക്കാം.

2021 മാർച്ചിൽ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ നടന്ന 2019-21 ബാച്ച് മൂന്നാം സെമസ്റ്റർ എം.എ. മലയാളം (ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ), എം.എ. ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ) സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻ‍ഡ് പൊളിറ്റിക്‌സ് നടത്തിയ 2019 ബാച്ച്-ഒന്നാം സെമസ്റ്റർ എം.ഫിൽ പൊളിറ്റിക്‌സ് ആൻഡ്‌ ഇന്റർനാഷണൽ റിലേഷൻസ് (സി.എസ്.എസ്.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ ആൻഡ്‌ പോളിമർ കെമിസ്ട്രി-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജൂണിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി (ഇനോർഗാനിക്, ഓർഗാനിക് ആൻഡ്‌ പോളിമർ-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.