അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ്‌ ആന്റ്‌ സയൻസ് കോളജുകളിലെ പി.ജി. പ്രോഗ്രാമുകളിലേക്കും ട്രെയിനിങ്‌ കൊളജുകളിലെ ബി.എഡ്. പ്രോഗ്രാമുകളിലേക്കും ഒന്നാം അലോട്ടുമെന്റ് ലഭിച്ചവർക്ക് പ്രവേശനത്തിന് സമയപരിധി 20-ന് വൈകീട്ട് നാലുവരെ നീട്ടി. ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ടുമെൻ്റിൽ അപേക്ഷിക്കുന്നതിന് 20-ന് വൈകീട്ട് മൂന്നുവരെ അവസരമുണ്ട്.

പരീക്ഷാഫലം

2021 മാർച്ചിൽ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. റഗുലർ (സി.എസ്.എസ്.), 2021 മാർച്ചിൽ ഐ.ഐ.ആർ.ബി.എസ്. നടത്തിയ എട്ടാംസെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.), 2021 നവംബറിൽ നടന്ന ബി.സി.എ.-ഓഫ്-കാമ്പസ് സ്‌പെഷൽ പ്രാക്ടിക്കൽ ഒക്‌ടോബർ 2021 (ആനുവൽ സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.