മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി 20-ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.
പരീക്ഷാകേന്ദ്രം
അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018- ബി.എസ്.ഡബ്ല്യു., ബി.ബി.എ., ബി.ബി.എം., ബി.സി.എ., ബി.എസ്.സി. പെട്രോകെമിക്കൽസ്, ബി.എസ്.സി. കംപ്യൂട്ടർ സയൻസ്, ബി.എസ്. സി. ഇലക്‌ട്രോണിക്‌സ് ആൻഡ് കംപ്യൂട്ടർ ഹാർഡ്‌വേർ, ബി.എസ്.സി. ഇൻഫർമേഷൻ ടെക്‌നോളജി, ബി.എസ്.സി. മൈക്രോബയോളജി, ബി.എസ്.സി. ബയോ ടെക്‌നോളജി, ബി.എസ്.സി. അക്വാകൾച്ചർ പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ അനുവദിച്ച പരീക്ഷാകേന്ദ്രത്തിൽനിന്ന് ഹാൾടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷയ്ക്ക് എത്തണം.
പുനഃപരീക്ഷ 26-ന്
2019 ഡിസംബറിൽ നടത്തിയതും ഉപേക്ഷിച്ചതുമായ മൂന്നാം സെമസ്റ്റർ ബി.ടെക്. (സീപാസ്- 2015 അഡ്മിഷൻ മുതൽ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി)- ബേസിക്‌സ് ഓഫ് ഓർഗാനിക് കെമിസ്ട്രി (പോളിമർ എൻജിനീയറിങ് ബ്രാഞ്ച്) പുനഃപരീക്ഷ 26-ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടക്കും. വിദ്യാർഥികൾ പരീക്ഷാഫീസടയ്‌ക്കേണ്ടതില്ല.
പരീക്ഷാതീയതി
രണ്ടാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2015 അഡ്മിഷൻ മുതൽ, 2008-2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. പിഴയില്ലാതെ 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം.
നാലാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 21 മുതൽ നടക്കും. പിഴയില്ലാതെ 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം.