എം.ജി. സർവകലാശാലയിൽ 2021 മാർച്ച് 26-ന് നടത്താനിരുന്നതും മാറ്റിവെച്ചതുമായ മൂന്നാം സെമസ്റ്റർ ബി.എച്ച്.എം. (2019 അഡ്മിഷൻ റഗുലർ/2013-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ഏപ്രിൽ 21-ന് നടക്കും. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2016 അഡ്മിഷൻ റഗുലർ/2016-നുമുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 30-ന്‌ ആരംഭിക്കും.

bbസീറ്റൊഴിവ്

bb 2021-21 അധ്യയനവർഷം എം.ടെക്. ഇൻ എനർജി സയൻസ് പ്രോഗ്രാമിൽ ഓപ്പൺ ക്വാട്ടയിൽ മൂന്നും, എം.ടെക്. ഇൻ നാനോസയൻസ് ആൻഡ്‌ നാനോ ടെക്‌നോളജി പ്രോഗ്രാമിലേക്ക് ഓപ്പൺ ക്വാട്ടയിൽ അഞ്ചും സീറ്റൊഴിവുണ്ട്. വിശദവിവരത്തിന് ഫോൺ: 0481-2731001.

bbപരീക്ഷാഫലം

bb2021 ജനുവരിയിൽ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന പിഎച്ച്.ഡി. കോഴ്‌സ് വർക്ക് (2019 അഡ്മിഷൻ-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.