2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ എം.സി.ജെ.-പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി), 2020 നവംബറിലെ രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്.-എം.എസ്‌സി. ഫിസിക്സ്-റഗുലർ/ സപ്ലിമെന്ററി, പി.ജി.സി.എസ്.എസ്.-എം.എസ്‌സി. ഫിസിക്സ് (മെറ്റീരിയൽ സയൻസ്)-റഗുലർ/ സപ്ലിമെന്ററി, 2020 മാർച്ചിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് സപ്ലിമെന്ററി, 2021 മേയിലെ നാലാംവർഷ ബി.എസ്‌സി. നഴ്‌സിങ്‌ (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ.

പി.ജി., ബി.എഡ്. പ്രവേശനത്തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര-ബിരുദ, ബി.എഡ്. പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷത്തീയതി ഒക്ടോബർ ഒന്നുവരെ നീട്ടി. പുതുക്കിയ സമയക്രമമനുസരിച്ച് പ്രവേശനത്തിനുള്ള അപേക്ഷാഫീസ് ഒക്ടോബർ ഒന്നിന് രാത്രി 11 വരെ ഓൺലൈനായി ഒടുക്കാം. അപേക്ഷകൾ അന്നുതന്നെ രാത്രി 11.55 വരെ സ്വീകരിക്കും.

ട്രയൽ അലോട്ട്മെന്റ് ഒക്ടോബർ ഏഴിനും ആദ്യ അലോട്ട്മെന്റ് ഒക്ടോബർ 13-നും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഒക്ടോബർ 19, 20 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും. ആദ്യ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒക്ടോബർ 18-ന് വൈകീട്ട് നാലുവരെ പ്രവേശനത്തിനുള്ള സർവകലാശാലാ ഫീസ് ഓൺലൈനായി അടയ്ക്കാം. തുടർന്ന് 18-നകംതന്നെ ബന്ധപ്പെട്ട കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തണം. രണ്ടും മൂന്നും അലോട്ട്മെന്റുകൾ യഥാക്രമം ഒക്ടോബർ 25-നും നവംബർ ഒന്നിനും പ്രസിദ്ധീകരിക്കും.

പ്രവേശനം സംബന്ധിച്ച പുതുക്കിയ സമയക്രമങ്ങളുടെ വിശദാംശങ്ങൾ www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.