എം.ജി. സർവകലാശാലയ്ക്കുകീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ്‌ ആൻഡ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെൻറിനുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച നാലു വരെ മാത്രം. കൂടുതൽ വിവരങ്ങൾ cap.mgu.ac.in എന്ന വെബ് സൈറ്റിൽ.

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ എം.എസ്‌സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2020 അഡ്മിഷൻ-റഗുലർ/2020-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 12-ന് ആരംഭിക്കും. ഒന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ-റഗുലർ/2019 അഡ്മിഷൻ-സപ്ലിമെന്ററി പരീക്ഷകൾ 27-ന് ആരംഭിക്കും. മൂന്നാംസെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (പുതിയ സ്കീം-2019 അഡ്മിഷൻ-റഗുലർ/2019-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷകൾ നവംബർ മൂന്നിന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ ബി.എ./ബി.കോം. (2019 അഡ്മിഷൻ-റഗുലർ/2017, 2018 അഡ്മിഷൻ-റീഅപ്പിയറൻസ്-സി.ബി.സി.എസ്.-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ 18-ന് ആരംഭിക്കും. നാലാംസെമസ്റ്റർ സി.ബി.സി.എസ്. സൈബർ ഫോറൻസിക് (2019 അഡ്മിഷൻ-റഗുലർ) ബിരുദ പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും.

നാലാം സെമസ്റ്റർ ബി.എ./ ബി.കോം (സി.ബി.സി.എസ്. 2019 അഡ്മിഷൻ-റഗുലർ/ 2017, 2018 അഡ്മിഷൻ-റീഅപ്പിയറൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ നവംബർ രണ്ടിന് ആരംഭിക്കും. രണ്ടാംസെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (2019 അഡ്മിഷൻ-റഗുലർ/ 2019-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി പരീക്ഷകൾ 27-ന് ആരംഭിക്കും.

സീറ്റൊഴിവ്

സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻ‍‍ഡ് മെഷീൻ ലേണിങ്ങിലുള്ള എം.എസ്‌സി. പ്രോഗ്രാമിന്റെ 2021 ബാച്ചിൽ എസ്.സി. വിഭാഗത്തിലും എസ്.ടി. വിഭാഗത്തിലും ഓരോ സീറ്റൊഴിവുണ്ട്. ഫോൺ: 9446459644.

പരീക്ഷാഫലം

2021 ജൂലായിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാംസെമസ്റ്റർ എൽ.എൽ.എം. (കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ലോ), എൽ.എൽ.എം. (ക്രിമിനൽ ലോ), എൽ.എൽ.എം. (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ്) (സി.എസ്.എസ്. 2020-21 ബാച്ച്) റഗുലർ പരീക്ഷ, 2021 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് ബയോസയൻസസ് നടത്തിയ നാലാംസെമസ്റ്റർ, ഒന്നാം സെമസ്റ്റർ റീഅപ്പിയറൻസ് എം.എസ് സി. ബയോസയൻസസ് (2019-21-സി.എസ്.എസ്.), 2020 നവംബറിൽനടന്ന രണ്ടാംസെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. ഹോം സയൻസ് ബ്രാഞ്ച് 10 (എ), 10 (ഡി), 2020 നവംബറിൽനടന്ന രണ്ടാംസെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. സൈക്കോളജി പരീക്ഷ, 2021 മാർച്ചിൽനടന്ന നാലാംസെമസ്റ്റർ സി.ബി.സി.എസ്. ബി.കോം (മോഡൽ ഒന്ന്, രണ്ട്, മൂന്ന്- 2018 അഡ്മിഷൻ-ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2017 അഡ്മിഷൻ-സപ്ലിമെന്ററി) ,2020 നവംബറിൽനടന്ന രണ്ടാംസെമസ്റ്റർ എം.എ. ആനിമേഷൻ, സിനിമ ആൻഡ് ടെലിവിഷൻ, ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ (സി.എസ്.എസ്.) പരീക്ഷ, 2020 മാർച്ചിൽ നടന്ന ഒന്നാംസെമസ്റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി (സി.എസ്.എസ്.) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌പോട് അഡ്മിഷൻ 18-ന്

ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിങ്‌ ആൻഡ് സെന്റർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ എം.എ. ഇക്കണോമിക്‌സ് പ്രോഗ്രാമിൽ എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇതിലേയ്ക്കുള്ള അഭിമുഖം 18-ന് രാവിലെ 10-ന് നടക്കും.

കമ്യൂണിറ്റി ക്വാട്ടാ-റാങ്ക് ലിസ്റ്റ്

എം.ജി സർവ്വകലാശാലയുടെ കീഴിലുള്ള ആർട്ട്സ് ആൻഡ് സയൻസ് കോളജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കും ട്രെയിനിങ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കും പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി മെറിറ്റ് റാങ്ക്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം.