മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ വിവിധ വകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന എം.എ, എം.എസ്‌സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ്‌ സ്പോർട്സ്, എം.എഡ്, എം.ടെക്, ബി.ബി.എ. എൽ.എൽ.ബി., എന്നീ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ www.cat.mgu.ac.in എന്ന വെബ് സൈറ്റ് മുഖേന ജൂൺ 29 വരെ സമർപ്പിക്കാം. ഒബ്ജക്ടീവ് മാതൃകയിലുള്ള എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എന്നാൽ ചില കോഴ്സുകൾക്ക് ഇതോടൊപ്പം വിവരണാത്മക പരീക്ഷ / ഗ്രൂപ്പ് ഡിസ്കഷൻ/ഇന്റർവ്യൂ എന്നിവയും നിശ്ചയിച്ചിട്ടുണ്ട്. എം.ടെക് പ്രവേശനത്തിന് അംഗീകൃത ഗേറ്റ്‌ സ്കോർ ഉള്ളവർക്ക് മുൻഗണന ലഭിക്കും. എൻട്രൻസ് പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ എൻട്രൻസ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും. പ്രവേശനത്തിനുള്ള യോഗ്യത, സീറ്റുകളുടെ എണ്ണം, കോഴ്സ് ഫീസ് തുടങ്ങിയ വിവരങ്ങൾ വെബ്സൈറ്റിലെ പ്രോസ്പെക്ടസിൽ. കൂടുതൽ വിവരങ്ങൾ 0481-2733595, 9188661784 എന്നീ ഫോൺ നമ്പറുകളിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും. യോഗ്യതാ പരീക്ഷയുടെ അവസാന വർഷ/ സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

പരീക്ഷഫലം

2020 നവംബറിലെ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. (2015 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെയും 2020 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. പരീക്ഷയുടേയും (റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) ഫലം പ്രസിദ്ധീകരിച്ചു.

2020 ഡിസംബറിലെ പത്താം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ജനുവരിയിലെ ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെയും 2021 ഫെബ്രുവരിയിലെ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (സിൽറ്റ്) പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.