2011-ന് ശേഷം അഞ്ചു വർഷം പഠനം പൂർത്തിയാക്കിയ ബി.ആർക് വിദ്യാർഥികളിൽ തിയറി പേപ്പറുകളിൽ ഇന്റേണൽ അസസ്മെന്റിൽ നിശ്ചിത മാർക്ക് നേടാൻ കഴിയാത്തതുകൊണ്ട് പരാജയപ്പെട്ടവർക്ക് തിയറി, ലാബ്, വൈവ പേപ്പറുകളിലെ ഇന്റേണൽ അസസ്‌മെന്റിൽ റീ-ഡൂ ചെയ്യാൻ അവസരം. വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.

പരീക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ എം.സി.എ (2019 അഡ്മിഷൻ - റഗുലർ/2018, 2017 അഡ്മിഷൻ - സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ എം.സി.എ. (അഫിലിയേറ്റഡ് കോളേജുകളിലെ 2014-2016- അഡ്മിഷൻ സപ്ലിമെന്ററി/2014-2015 അഡ്മിഷൻ- സീപാസ്/ലാറ്ററൽ എൻട്രി- 2015-2016 അഡ്മിഷൻ- സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് ആറുമുതൽ നടക്കും.

പുതുക്കിയ പരീക്ഷാ തീയതി

ജൂലായ്‌ 25-ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2018, 2017 അഡ്മിഷൻ- റീ-അപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2018, 2017 അഡ്മിഷൻ- റീ-അപ്പിയറൻസ്) യു.ജി. പരീക്ഷകൾ ജൂലായ്‌ 27-ന് നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

അപേക്ഷാ തീയതി

എട്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (2017 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിന് ജൂലായ്‌ 28 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

2020 ഫെബ്രുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. സൈബർ ഫോറൻസിക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. സൈബർ ഫോറൻസിക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.