ഒന്നാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (2019 അഡ്മിഷൻ റഗുലർ/2019-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ 18 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (പുതിയ സ്‌കീം-2018 അഡ്മിഷൻ റഗുലർ, 2018-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി അഞ്ചുമുതൽ ആരംഭിക്കും. പിഴയില്ലാതെ 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി), എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി (2014-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ 18 വരെയും 525 രൂപ പിഴയോടെ 19 വരെയും 1050 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
ബി.എഡ്. പ്രവേശനം
മഹാത്മാഗാന്ധി സർവകലാശാലയുടെ പരിധിയിലെ കോളേജുകളിൽ ഏകജാലകം വഴി ബി.എഡ്. പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്മെന്റിന് ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം.