നാലാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എജ്യൂക്കേഷൻ-ഇന്റലക്ച്വൽ ഡിസെബിലിറ്റി/ലേണിങ്‌ ഡിസബിലിറ്റി പരീക്ഷകൾ ജൂലായ്‌ 28-ന് ആരംഭിക്കും.

അപേക്ഷാ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ-റഗുലർ, നാലാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ-സപ്ലിമെന്ററി/2013 അഡ്മിഷൻ-ആദ്യ മേഴ്‌സി ചാൻസ്/2012 അഡ്മിഷൻ-രണ്ടാം മേഴ്‌സി ചാൻസ്/ 2012-ന് മുമ്പുള്ള അഡ്മിഷൻ-മൂന്നാം മേഴ്‌സി ചാൻസ്, എട്ടാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) 2008-2010 അഡ്മിഷൻ-സപ്ലിമെന്ററി/2007 അഡ്മിഷൻ-ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ-രണ്ടാം മേഴ്‌സി ചാൻസ്/2006-ന് മുമ്പുള്ള അഡ്മിഷൻ-മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകൾക്ക് ജൂലായ്‌ 23 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2019 അഡ്മിഷൻ-റഗുലർ/2018 അഡ്മിഷൻ-സപ്ലിമെന്ററി, രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2013-2017 അഡ്മിഷൻ - സപ്ലിമെന്ററി/2012 അഡ്മിഷൻ-ആദ്യ മേഴ്‌സി ചാൻസ്/2011 അഡ്മിഷൻ-രണ്ടാം മേഴ്‌സി ചാൻസ്/2011-ന് മുമ്പുള്ള അഡ്മിഷൻ-മൂന്നാം മേഴ്‌സി ചാൻസ്, ആറാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം) 2008-2010 അഡ്മിഷൻ- സപ്ലിമെന്ററി/2007 അഡ്മിഷൻ-ആദ്യ മേഴ്‌സി ചാൻസ്/2006 അഡ്മിഷൻ- രണ്ടാം മേഴ്‌സി ചാൻസ്/2006-ന് മുമ്പുള്ള അഡ്മിഷൻ-മൂന്നാം മേഴ്‌സി ചാൻസ് (കോമൺ) പരീക്ഷകൾക്ക് അപേക്ഷിക്കാം.

പരീക്ഷാകേന്ദ്രം മാറ്റം

26-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ പി.ജി. റഗുലർ പരീക്ഷയ്ക്കും അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്കും അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷയ്ക്കും അപേക്ഷിച്ച വിദ്യാർഥികൾക്ക് കോവിഡ് സാഹചര്യം മുൻ നിർത്തി ആവശ്യമെങ്കിൽ പരീക്ഷകേന്ദ്രങ്ങളിൽ മാറ്റത്തിന് അപേക്ഷിക്കാം. സർവകലാശാലയുടെ അധികാരപരിധിക്ക് പുറത്തുള്ള അഞ്ച് പരീക്ഷാകേന്ദ്രങ്ങളിലേക്കും സർവകലാശാലയുടെ അധികാര പരിധിയിലുള്ള കോളേജുകളിലേക്കുമാണ് മാറ്റം അനുവദിച്ചിട്ടുള്ളത്. അപേക്ഷകൾ സർവകലാശാല വെബ് സൈറ്റിലെ എക്‌സാം രജിസ്‌ട്രേഷൻ ലിങ്ക് വഴി സമർപ്പിക്കണം. രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയ്ക്കും അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷയ്ക്കും ജൂലായ്‌ 16 മുതൽ 18 വരെയും നാലാം സെമസ്റ്റർ പി.ജി. റഗുലർ പരീക്ഷയ്ക്ക് ജൂലായ്‌ 19 മുതൽ ജൂലായ്‌ 21 വരെയും പരീക്ഷകേന്ദ്രമാറ്റത്തിനായി അപേക്ഷിക്കാം.

പരീക്ഷ ഒഴിവാക്കി

എം.എസ്‌സി. മൈക്രോബയോളജി നാലാം സെമസ്റ്റർ (എം.എസ്‌സി- സി.എസ്.എസ്. 2019 അഡ്മിഷൻ-റഗുലർ-അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ വിദ്യാർഥികൾക്ക് മാത്രം) പരീക്ഷയോടനുബന്ധിച്ച് ജൂലായ്‌ 30-ന് നടത്താനിരുന്ന ലബോറട്ടറി കോഴ്സ്-IV പേപ്പറിന്റെ പരീക്ഷ ഒഴിവാക്കിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പേപ്പർ പ്രാക്ടിക്കൽ പരീക്ഷയായി പിന്നീട് നടത്തും.

പൊതുപ്രവേശനപരീക്ഷ ഓഗസ്റ്റ് 12, 13 തീയതികളിൽ

സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന എം.എ., എം.എസ്‌സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ്‌ സ്‌പോർട്‌സ്, എം.എഡ്, എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷത്തെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.എ.റ്റി-2021) ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങളിൽ നടക്കും. ജൂലായ്‌ 28 മുതൽ www.cat.mgu.ac.in എന്ന വെബ് സൈറ്റിലൂടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 9188661784, 0481-2733595. ഇ-മെയിൽ: cat@mgu.ac.in.

ഇൻ സർവീസ് കോഴ്‌സുകൾ ഓഗസ്റ്റ് ഒൻപതുമുതൽ

സർവകലാശാല പഠനവകുപ്പുകളിലേയുംഅഫിലിയേറ്റഡ് കോളേജുകളിലേയും അധ്യാപകർക്കായി സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, എജ്യൂക്കേഷൻ, ഹ്യൂമൻ റൈറ്റ്‌സ് എന്നിവയിലും അനുബന്ധ വിഷയങ്ങളിലും ഇൻ സർവീസ് കോഴ്‌സുകൾ നടത്തുന്നു. ഓഗസ്റ്റ് ഒൻപതുമുതൽ 13 വരെ ഓൺലൈനായാണ് ക്ലാസുകൾ നടത്തുക. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731013.