എം.ജി. സർവകലാശാല 2019 ഡിസംബറിൽ നടത്തിയ ബി.ടെക്. 6, 7, 8 സെമസ്റ്റർ പരീക്ഷയിലെ വിവിധ വിഷയങ്ങൾക്ക് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഏപ്രിൽ 20, 21 തീയതികളിൽ പരീക്ഷാഭവനിൽ 223-ാം നമ്പർ മുറിയിൽ അസൽ തിരിച്ചറിയൽ രേഖയുമായി എത്തണം.

പരീക്ഷാഫലം

2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്.)പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 28 വരെ അപേക്ഷിക്കാം.