ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016-അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 24-ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) (2013-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2011 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2011-നുമുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയും ആറാം സെമസ്റ്റർ എൽ.എൽ.ബി.-പഞ്ചവത്സരം (2008-2010 അഡ്മിഷൻ-സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2006-നുമുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്-കോമൺ) പരീക്ഷയും 17-ന് ആരംഭിക്കും.

നാലാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2012 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2012-നുമുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്, എട്ടാം സെമസ്റ്റർ എൽ.എൽ.ബി.-(പഞ്ചവത്സരം) 2008-2010 അഡ്മിഷൻ സപ്ലിമെന്ററി/ 2007 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/ 2006 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്/ 2006-നുമുമ്പുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും. അഞ്ചാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ-റഗുലർ-പുതിയ സ്കീം) പരീക്ഷകൾ സെപ്റ്റംബർ 28-ന് ആരംഭിക്കും. ആറാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ-റഗുലർ/2015-2017 അഡ്മിഷൻ സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഒക്ടോബർ ഒന്നിന് ആരംഭിക്കും.

തീയതി നീട്ടി

2021-22 അധ്യയനവർഷം സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.