എം.ജി. സർവകലാശാലയിൽ 2021-22 അധ്യയനവർഷത്തിൽ യു.ജി./ പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷത്തീയതി

അഞ്ചാം സെമസ്റ്റർ ബി.ടെക് (പഴയ സ്‌കീം-1997 മുതൽ 2009 വരെയുള്ള അഡ്മിഷനുകൾ-മേഴ്‌സി ചാൻസ്) പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2021 ജൂലായിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസ്‌ (ഐ.ഐ.ആർ.ബി.എസ്.) നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനിറി മാസ്റ്റർ ഓഫ് സയൻസ് (2020-2025 ബാച്ച്-സയൻസ് ഫാക്കൽറ്റി-സി.എസ്.എസ്.) ,2021 ജൂലായിൽ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.ടി.ടി.എം.-സപ്ലിമെന്ററി (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.