ഒന്നാം സെമസ്റ്റർ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ് -ബെറ്റർമെന്റ്‌/സപ്ലിമെൻററി), 2020 നവംബറിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്സ്, സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2021 മാർച്ചിൽ നടത്തിയ രണ്ടാംസെമസ്റ്റർ എം.എ.-സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ്‌ ആക്ഷൻ (2019-21 ബാച്ച്-സി.എസ്.എസ്.), സ്കൂൾ ഓഫ് മാനേജ്മെന്റ്‌ ആൻഡ്‌ ബിസിനസ് സ്റ്റഡീസ് 2021 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ. (സി.എസ്.എസ്., 2019-21 ബാച്ച്) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അപേക്ഷാ തിയതി

നാലാം സെമസ്റ്റർ എം.എ.,/എം.എസ്‌സി.,/എം.കോം. /എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എച്ച്.എം./ എം.എം.എച്ച്./എം.ടി.എ./എം.റ്റി.റ്റി.എം. (സി.എസ്.എസ്.-2018, 2017, 2016 അഡ്മിഷൻസ്- സപ്ലിമെന്ററി/2015, 2014, 2013 അഡ്മിഷൻ - മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കാം.

സീറ്റൊഴിവ്

സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ്‌ സ്പോർട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ്‌ സ്പോർട്‌സിൽ എസ്.ടി. വിഭാഗത്തിൽ രണ്ടും എസ്.സി. വിഭാഗത്തിൽ ഒന്നും സീറ്റ് ഒഴിവുണ്ട്. സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം.) പ്രോഗ്രാമിൽ 2021-22 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ മൂന്നും എസ്.ടി.വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. സ്കൂൾ ഓഫ് ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷുറൻസ് നടത്തുന്ന എം.എസ്‌സി.-ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയുടെ 2021 ബാച്ചിൽ പ്രവേശനത്തിന് എസ്.റ്റി.വിഭാഗക്കാർക്കായി സംവരണംചെയ്ത സീറ്റിൽ ഒരൊഴിവുണ്ട്.

സ്പോട്ട് അഡ്മിഷൻ 18-ന്

സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്‌സിലെ എം.എ.പൊളിറ്റിക്‌സ് ആൻഡ്‌ ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷനുള്ള ഇന്റർവ്യൂ ഒക്‌ടോബർ 18-ന് രാവിലെ 11-ന് പഠനവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നടക്കും.

സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ 2021-22 അക്കാദമിക വർഷത്തിലെ എം.എ.സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ്‌ ആക്ഷൻ കോഴ്‌സിലേക്കുള്ള പ്രവേശനം ഒക്‌ടോബർ 22-ന് നടത്തും.