എം.ജി.സർവകലാശാല നാലാം വർഷ ബി.എസ്‌സി. നഴ്സിങ് (2016 അഡ്മിഷൻ) 30-ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ ബി.പി.എഡ് (2019 അഡ്‌മിഷൻ റഗുലർ 2015-2018 അഡ്‌മിഷൻ സപ്ളിമെന്ററി പരീക്ഷകൾ 27-ന് ആരംഭിക്കും. മാർച്ച് 26, ഏപ്രിൽ അഞ്ച്, ഏപ്രിൽ 6, ഏപ്രിൽ 7 തീയതികളിൽ നടത്താനിരുന്നതും മാറ്റിവെച്ചതുമായ പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ(സി.ബി.സി.എസ്.(2018 അഡ്‌മിഷൻ റഗുലർ / 2017 അഡ്‌മിഷൻ റീ അപ്പിയറൻസ് പ്രൈവറ്റ് രജിസ്ട്രേഷൻ) ബിരുദ പരീക്ഷകൾ 28-ന് ആരംഭിക്കും രണ്ടാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ (സി.എസ്.എസ്.2016, 2017, 2018 അഡ്‌മിഷൻ സപ്ളിമെന്ററി 2012, 2013, 2014, 2015 അഡ്‌മിഷൻ മേഴ്‌സി ചാൻസ് പരീക്ഷയുടെ ജനറ്റിക് ആൻഡ് ബയോടെക്നോളജി ഇൻ അക്വാകൾച്ചർ പരീക്ഷ 23-നും ഹെൽത്ത് മാനേജ്‌മെന്റ് ഇൻ അക്വാകൾച്ചർ പരീക്ഷ 26-നും നടക്കും.

പരീക്ഷകൾ മാറ്റി

ഏപ്രിൽ 16-ന് ആരംഭിക്കാനിരുന്ന ത്രിവത്സര എൽ.എൽ.ബി. (1993-നുമുൻപുള്ള അഡ്‌മിഷൻ / 1993-97 അഡ്‌മിഷൻ ആനുവൽ സ്കീം അദാലത്ത് സ്പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ)3 വർഷ/5 വർഷ എൽ.എൽ.ബി. (1998-99 സ്കീം അദാലത്ത് സ്പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ ) മാറ്റി.