നാലാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം-2018 അഡ്മിഷൻ-റഗുലർ/ 2018-ന് മുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷകൾ 29-ന് ആരംഭിക്കും. ഒക്‌ടോബർ 20 വരെ അപേക്ഷിക്കാം.

പരീക്ഷാ തീയതി

ഒന്നും രണ്ടും സെമസ്റ്റർ എം.എ. (പ്രൈവറ്റ് രജിസ്‌ട്രേഷൻ-2018, 2017, 2016, 2015 അഡ്മിഷൻ-സപ്ലിമെന്ററി/ 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) 2004-2011 അഡ്മിഷൻ (നോൺ സി.എസ്.എസ്.)-റഗുലർ വിദ്യാർഥികൾ-അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018-പേപ്പർ 8-റിസർച്ച് മെതഡോളജി പേപ്പറിന്റെ പരീക്ഷ ഒക്‌ടോബർ 25-ന് നടക്കും.

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് പ്യുവർ ആൻഡ്‌ അപ്ലൈഡ് ഫിസിക്‌സിലെ എം.എസ് സി. ഫിസിക്‌സ് ബാച്ചിൽ (2021 അഡ്മിഷൻ) എസ്.ടി. വിഭാഗത്തിൽപ്പെട്ടവരുടെ ഒരു സീറ്റൊഴിവുണ്ട്. സർവകലാശാല ക്യാറ്റ് 2021 പരീക്ഷയിൽ യോഗ്യതനേടിയ വിദ്യാർഥികൾ യോഗ്യതാ രേഖകളുമായി 18-ന് മൂന്നിനകം എത്തണം. ഫോൺ: 0481-2731043, ഇ-മെയിൽ: spap@mgu.ac.in

സ്‌പോട്ട് അഡ്മിഷൻ 18-ന്

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ്‌ പൊളിറ്റിക്‌സിലെ എം.എ. പൊളിറ്റിക്‌സ് ആൻഡ്‌ ഇന്റർ നാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുള്ള ഓരോ സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷനുള്ള ഇന്റർവ്യൂ 28-ന് രാവിലെ 11-ന് ഡയറക്ടറുടെ ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ രേഖകളുമായി എത്തണം.

അപേക്ഷ 18 വരെ

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ പിഎച്ച്.ഡി. കോഴ്‌സ്‌വർക് (2020 ബാച്ച്-സെക്കന്റ് സ്‌പെഷ്യൽ) എക്‌സ്റ്റേണൽ പരീക്ഷകൾ 20, 22 തീയതികളിൽ നടക്കും. അപേക്ഷകൾ 18 വരെ സമർപ്പിക്കാം.

എൽ.എൽ.എം. റാങ്ക് ലിസ്റ്റ്

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ 2021-22 അക്കാദമിക വർഷത്തേക്കുള്ള ദ്വിവത്സര എൽ.എൽ.എം. കോഴ്സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് പ്യുവർ ആൻഡ്‌ അപ്ലൈഡ് സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. ഫിസിക്‌സ് (സി.എസ്.എസ്.-2019-2021 ബാച്ച്-റഗുലർ),

എം.എസ് സി. (പി.ജി.സി.എസ്.എസ്.) ഐ.ടി. രണ്ടാം സെമസ്റ്റർ റഗുലർ, മൂന്നാം സെമസ്റ്റർ എം.എസ് സി. മോളിക്യുലാർ ബയോളജി ആൻഡ്‌ ജനറ്റിക് എൻജിനീയറിങ്‌ (നോൺ സി.എസ്.എസ്.) റഗുലർ, നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി, ഒന്നാം സെമസ്റ്റർ എം.എസ് സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്), സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്-2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2016-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി), മൂന്നാം സെമസ്റ്റർ എം.സി.എ. റഗുലർ ആൻഡ്‌ ലാറ്ററൽ എൻട്രി (റഗുലർ/ സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.