സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസ് സിയറ്റ് ടയേഴ്‌സ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവുണ്ട്. റബ്ബർ പ്രത്യേക വിഷയമായി പോളിമർ ടെക്‌നോളജിയിൽ മാസ്‌റ്റേഴ്‌സ് ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക്. യോഗ്യത അഭികാമ്യം. നാനോ മേഖലയിൽ യോഗ്യതയോ, പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. കരാറടിസ്ഥാനത്തിൽ മൂന്നുവർഷത്തേക്കായിരിക്കും നിയമനം. പ്രതിമാസം 27,000 രൂപ പ്രതിഫലം ലഭിക്കും. ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, മാർക്ക്‌ലിസ്റ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ materials@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ജനുവരി 25വരെ അയയ്ക്കാം. വിവരങ്ങൾക്ക്‌: www.mgu.ac.in. 8281082083

ഇന്റർവ്യൂ മാറ്റി

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിലേക്ക്‌ ടെക്‌നിക്കൽ അസിസ്റ്റന്റിനെ താത്‌കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക്-ഇൻ ഇന്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷാ തീയതി

നാലാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ -റെഗുലർ/2017 അഡ്മിഷൻ-സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014-2016 അഡമിഷൻ- സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി രണ്ടിന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 19വരെയും 525 രൂപ പിഴയോടുകൂടി ജനുവരി 20-നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 21-നും അപേക്ഷിക്കാം.

പരീക്ഷാഫലം

2021 ജൂലായിലെ നാലാം സെമസ്റ്റർ എം.എ. അനിമേഷൻ/സിനിമ ആൻഡ്‌ ടെലിവിഷൻ/ഗ്രാഫിക്‌ ഡിസൈൻ (സി.എസ്.എസ്.-റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.