നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ) പരീക്ഷകളുടെ സമയക്രമം ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെയായി (വെള്ളിയാഴ്ചകളിൽ രണ്ടുമുതൽ അഞ്ചുവരെ) പുനഃക്രമീകരിച്ചു.

അപേക്ഷാതീയതി നീട്ടി

2020 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് 15 വരെ അപേക്ഷിക്കാം.

പിഎച്ച്.ഡി. പ്രവേശന പരീക്ഷ അന്തിമഫലം പ്രസിദ്ധീകരിച്ചു

2020 നവംബർ 27, 28, 29 തീയതികളിൽ കോട്ടയം സി.എം.എസ്. കോളേജിൽ നടത്തിയ പിഎച്ച്.ഡി. എൻട്രൻസ് പരീക്ഷ 2020-ന്റെ അന്തിമഫലം പ്രസിദ്ധീകരിച്ചു.

യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്. സൗജന്യ പരീക്ഷാ പരിശീലനം

മാനവിക വിഷയങ്ങൾക്കുള്ള യു.ജി.സി. നെറ്റ്/ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ പരീക്ഷാ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നു. നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം. വിശദവിവരത്തിന്: 0481-2731025, 09605674818.