മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ നടത്തുന്ന എം.എ., എം.എസ്.സി., എല്‍.എല്‍.എം, എം.ടി.ടി.എം, എം.എഡ്. പ്രോഗ്രാമുകളിലെ പ്രവേശന പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 16 വരെ നടത്താം. അവസാന വര്‍ഷ ഫലം കാത്തുനില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പണത്തിനും ഫീസ്, വിശദവിവരങ്ങള്‍ എന്നിവയ്ക്കും www.cat.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രവേശന പരീക്ഷയ്ക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 - 2733615. ഇമെയില്‍: catcellmguniversity@gmail.com
 
 
പരീക്ഷാ തീയതി
 
മെയ് / ജൂണ്‍ മാസങ്ങളില്‍ നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ആര്‍ക്. പരീക്ഷകള്‍ മെയ് 9നും ബി.ടെക് പരീക്ഷകള്‍ 10നും ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
 
പ്രാക്ടിക്കല്‍
 
ആറാം സെമസ്റ്റര്‍ ബി.ബി.എം. (സി.ബി.സി.എസ്.എസ്. - യു.ജി. - 2015 അഡ്മിഷന്‍ റഗുലര്‍ / 2013 - 2014 അഡ്മിഷന്‍ സപ്ലിമെന്ററി / റീഅപ്പിയറന്‍സ്) മാര്‍ച്ച് 2018 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഏപ്രില്‍ 18, 19, 20 തീയതികളില്‍ വിവിധ കോളേജുകളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
ആറാം സെമസ്റ്റര്‍ ബി.ബി.എ (സി.ബി.സി.എസ്.എസ്. - യു.ജി. - 2015 അഡ്മിഷന്‍ റഗുലര്‍ / 2013 - 2014 അഡ്മിഷന്‍ സപ്ലിമെന്ററി / റീഅപ്പിയറന്‍സ്) മാര്‍ച്ച് 2018 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഏപ്രില്‍ 17, 18, 19 തീയതികളില്‍ വിവിധ കോളേജുകളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
 
എം.ഫില്‍ പ്രവേശനം
 
സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ 2017-18 വര്‍ഷത്തില്‍ എം.ഫില്‍ ഇംഗ്ലീഷ്, മലയാളം തീയേറ്റര്‍ ആര്‍ട്‌സ് പ്രവേശനപരീക്ഷയുടെ ഫലം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രവേശനത്തിന് അര്‍ഹരായവര്‍ ഏപ്രില്‍ 17നകം ബന്ധപ്പെട്ട രേഖകളുമായി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 - 2731041
 
 
മാര്‍ജിനല്‍ സീറ്റു വര്‍ദ്ധനവിന് അപേക്ഷിക്കാം
 
സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് & സയന്‍സ് കോളേജുകളില്‍ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകള്‍ക്ക് 2018-19 അദ്ധ്യയന വര്‍ഷത്തില്‍, നാമമാത്ര സീറ്റ് വര്‍ദ്ധനവിന് (മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ്) പ്രോഗ്രാം ഒന്നിന് 2000 രൂപ ഫീസ് സഹിതം ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. സര്‍വ്വകലാശാലയില്‍ ഫീസ് കുടിശികയുള്ള കോളേജുകള്‍ക്ക് നാമമാത്ര സീറ്റുകള്‍ അനുവദിക്കുന്നതല്ല.
 
 
പരീക്ഷാഫലം
 
2017 ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. കെമിസ്ട്രി (സി.എസ്.എസ്., റഗുലര്‍ & ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2017 ഏപ്രില്‍ മാസത്തില്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നടത്തിയ ഒന്നും മൂന്നും സെമസ്റ്റര്‍ എം.എ. ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2017 ഓഗസ്റ്റ് മാസത്തില്‍ സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ സോഷ്യല്‍ വര്‍ക്ക്, ഗാന്ധിയന്‍ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സുവോളജി (റഗുലര്‍ / സപ്ലിമെന്ററി / ബെറ്റെര്‍മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 26 വരെ അപേക്ഷിക്കാം. 
 
 
'സമക്ഷം' സിനിമാ ചിത്രീകരണം പുരോഗമിക്കുന്നു
 
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍, ജീവിതഗന്ധിയായ കഥയിലൂടെ ജൈവ ജീവന രീതികള്‍ക്ക് പ്രചാരം നല്‍കുവാനായി നിര്‍മ്മിക്കുന്ന 'സമക്ഷം' സിനിമയുടെ ഷൂട്ടിംഗ് കോട്ടയത്ത് ആരംഭിച്ചു. പ്രോ വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ആദ്യ ക്ലാപ്പടിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ജൈവം സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. പി.കെ. ഹരികുമാര്‍, സിനിമയുടെ നിര്‍മ്മാതാവും രജിസ്ട്രാറുമായ എം.ആര്‍. ഉണ്ണി തുടങ്ങിയവര്‍ വിവിധ ഷൂട്ടിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.