മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസില്‍ 2018-19 അദ്ധ്യയന വര്‍ഷത്തില്‍ എം.ബി.എ. പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 20. വിജ്ഞാപനവും വിശദാംശങ്ങളും www.mgu.ac.inwww.smbsmgu.org എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
 
 
സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റുകള്‍
 
കേന്ദ്ര ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റുകളുമായി ബന്ധപ്പെട്ട് കോളേജ് / സ്ഥാപന മേധാവികള്‍ കൈകാര്യം ചെയ്യുന്ന യൂസര്‍ ഐ.ഡി., പാസ്‌വേഡ് എന്നിവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. അപേക്ഷിക്കുന്ന കുട്ടികളുടെ ലിസ്റ്റും അംഗീകരിക്കുന്ന ലിസ്റ്റും സ്ഥാപന മേധാവികള്‍ പരിശോധിക്കേണ്ടതാണ്. എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഇമെയില്‍: director.mwd@gmail.com, ഫോണ്‍: 0471 - 2300523, 2302090.
 
 
മദ്ധ്യവേനലവധി
 
മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകള്‍ മദ്ധ്യവേനലവധിക്കായി മാര്‍ച്ച് 28 ന് അടയ്ക്കുന്നതായിരിക്കും.
 
 
മഴക്കൊയ്ത്ത്: എം.ജി.യില്‍ രണ്ടര കോടി ലിറ്റര്‍ സംഭരണി
 
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ കാമ്പസില്‍ ജലവിതരണത്തില്‍ സ്വയം പര്യാപ്തത നേടിക്കൊണ്ട് 2.5 കോടി ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും, മഴക്കൊയ്ത്ത് പദ്ധതിയും പൂര്‍ത്തിയായി. കാമ്പസില്‍ രവീന്ദ്രസരോവരം എന്നറിയപ്പെടുന്ന പാറക്കുളം ശുദ്ധീകരിച്ച്, പാര്‍ശ്വഭിത്തികള്‍ വൃത്തിയാക്കി നവീകരിക്കുകയും, കാമ്പസിലെ വിവിധ കെട്ടിടങ്ങളിലെ മേല്‍ക്കൂരകളില്‍ നിന്നും ശേഖരിക്കുന്ന മഴവെള്ളം പൈപ്പുകളിലൂടെ രവീന്ദ്രസരോവരത്തിലെത്തിക്കുന്ന മഴവെള്ള സംഭരണ പദ്ധതിയാണ് നടപ്പാക്കിയിട്ടുള്ളത്. പ്രതിദിനം ഒന്നര ലക്ഷം ലിറ്റര്‍ ജലം ഉപയോഗിക്കപ്പെടുന്ന സര്‍വ്വകലാശാലാ കാമ്പസില്‍ മുന്‍ വര്‍ഷം വേനല്‍ക്കാലത്ത് 35 ലക്ഷം രൂപ ചെലവിട്ട് ടാങ്കര്‍ ലോറിയില്‍ ജലവിതരണം നടത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം സര്‍വ്വകലാശാലയുടെ വിസ്തൃതമായ രണ്ടു സംഭരണികളിലുമായി ശേഖരിക്കപ്പെട്ട മഴവെള്ളം ഉപയോഗിച്ച് അടുത്ത മഴക്കാലം വരെ പ്രതിസന്ധിയില്ലാതെ കാമ്പസില്‍ ജലവിതരണം സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ മഴവെള്ളക്കൊയ്ത്തിന് സജ്ജീകരണം ഏര്‍പ്പെടുത്തിയ 12 കെട്ടിടങ്ങള്‍ കൂടാതെ ഈ വര്‍ഷം കാമ്പസിലെ 8 കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ നിന്നും മഴവെള്ളം ശേഖരിക്കുന്നതിനുള്ള പദ്ധതിയും ഇതോടനുബന്ധിച്ച് നടന്നുവരികയാണ്. ഇതുവഴി 25 ലക്ഷം ലിറ്റര്‍ മഴവെള്ളം അധികമായി സംഭരിക്കാനാകും. മണ്‍സൂണ്‍ ശക്തി പ്രാപിക്കുന്നതോടെ സരോവരത്തിന്റെ സംഭരണശേഷി കവിഞ്ഞൊഴുകി പാഴാകുന്ന മഴവെള്ളം സംഭരിച്ചു നിര്‍ത്തുന്നതിന് ഈ സംഭരണിയുടെ കവിഞ്ഞൊഴുകുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് ഉയരം കൂട്ടുകയും സംഭരണശേഷി ഏതാനും മീറ്റര്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പദ്ധതിയും സര്‍വ്വകലാശാല വിഭാവനം ചെയ്യുന്നു.