നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. യു.ജി. (2016 അഡ്മിഷന്‍ റഗുലര്‍ / 2013 - 2015 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ ഏപ്രില്‍ 3ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍. ഇന്റേണല്‍ മാര്‍ക്കുകള്‍ പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വീഴ്ച വരുത്തുന്ന കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലാ ഉത്തരവിന്‍ പ്രകാരമുള്ള പിഴ ഈടാക്കും.
 
പ്രൈവറ്റ് എം.എ./എം.എസ്.സി./എം.കോം അപേക്ഷാ തീയതി
ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. / എം.എസ്.സി. / എം.കോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍, 2016 അഡ്മിഷന്‍ റഗുലര്‍ & 2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. 2004 അഡ്മിഷന്‍ മുതലുള്ള എം.എ. / എം.എസ്.സി. / എം.കോം പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച മേഴ്‌സി ചാന്‍സ് പരീക്ഷകളും ഇതോടൊപ്പം നടത്തും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 26 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ സെമസ്റ്റര്‍ ഒന്നിന് 150 രൂപ വീതവും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി സെമസ്റ്ററിന് 150 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. ആദ്യമായി മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ 5000 രൂപയും രണ്ടാമതും അപേക്ഷിക്കുന്നവര്‍ 7000 രൂപയും അവസാന മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ 10000 രൂപയും നിശ്ചിത പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ സ്‌പെഷ്യല്‍ ഫീസ് അടയ്ക്കണം. സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്കുള്ള എം.എസ്.സി. അപേക്ഷകള്‍ പരീക്ഷാവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ - 8 നും, എം.എ. / എം.കോം. അപേക്ഷ പരീക്ഷാവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ - 9നും നേരിട്ട് സമര്‍പ്പിക്കണം. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
 
പരീക്ഷാഫലം
2016 നവംബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍, റഗുലര്‍, സപ്ലിമെന്ററി, നോണ്‍ സി.എസ്.എസ്. റഗുലര്‍, സപ്ലിമെന്ററി, അഡീഷണല്‍ പി.ജി.) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 2 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ / പ്രൈവറ്റ് സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ നോണ്‍ സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 2 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ / പ്രൈവറ്റ് സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ നോണ്‍ സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 3 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടന്ന ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, റഗുലര്‍ നോണ്‍ സി.എസ്.എസ്. പി.ജി.) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 3 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടന്ന ഒന്നാം വര്‍ഷ എംകോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍, റഗുലര്‍, പ്രൈവറ്റ് സപ്ലിമെന്ററി മേഴ്‌സി ചാന്‍സ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 3 വരെ അപേക്ഷിക്കാം.

2017 നവംബറില്‍ നടന്ന അവസാന വര്‍ഷ ബി.എസ്.സി. നഴ്‌സിംഗ് (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗര്‍ ഐ.എന്‍.ഇ.യിലെ ശ്രീന പി.എസ്., പാലാ ഐ.എന്‍.ഇ.യിലെ ആല്‍ഫ റാണി തോമസ്, ഗാന്ധിനഗര്‍ ഐ.എന്‍.ഇ.യിലെ പ്രീജ പൊന്നപ്പന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 2 വരെ അപേക്ഷിക്കാം. 

2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

2017 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ചരിത്രം (സി.എസ്.എസ്. ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 28 വരെ അപേക്ഷിക്കാം. 

2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ് - റഗുലര്‍, സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ നോണ്‍ സി.എസ്.എസ്. റഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. അറബിക് (പ്രൈവറ്റ്, പ്രൈവറ്റ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 2 വരെ അപേക്ഷിക്കാം.

2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ആക്ചൂറിയല്‍ സയന്‍സ് (റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 28 വരെ അപേക്ഷിക്കാം. 

2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റഗുലര്‍ / സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ നോണ്‍ സി.എസ്.എസ്. റഗുലര്‍, സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.