ആറാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. - 2015 അഡ്മിഷന്‍ റഗുലര്‍ / 2013 - 2014 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) മാര്‍ച്ച് 2018 പരീക്ഷയിലെ ബി.എ. അറബിക് (മോഡല്‍ 2) കോര്‍ കോഴ്‌സ് - വിമന്‍ റൈറ്റിംഗ്‌സ് ഇന്‍ അറബിക് പരീക്ഷ മാര്‍ച്ച് 23ല്‍ നിന്നും 26ലേക്കും ബി.എ. ആര്‍ക്കിയോളജി ആന്റ് മ്യൂസിയോളജി കോഴ്‌സിന്റെ കോര്‍ കോഴ്‌സ് - ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്റ് മോണുമെന്റ്‌സ് ഇന്‍ ഇന്ത്യ എന്ന പേപ്പറിന്റെ പരീക്ഷ മാര്‍ച്ച് 21ല്‍ നിന്നും 23ലേക്കും ഈ കോഴ്‌സിന്റെ ചോയ്‌സ് ബേസ്ഡ് കോര്‍ കോഴ്‌സ് - ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ്‌സ് ഇന്‍ ഇന്ത്യ എന്ന പേപ്പറിന്റെ പരീക്ഷ മാര്‍ച്ച് 23ല്‍ നിന്നും 21ലേക്കും മാറ്റി പുതുക്കി നിശ്ചയിച്ചു. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.
 
അപേക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ (പുതിയ സ്‌കീം 2017 അഡ്മിഷന്‍ റഗുലര്‍ & 2017ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ഏപ്രില്‍ 11ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ മാര്‍ച്ച് 23 വരെയും 50 രൂപ പിഴയോടെ 26 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 28 വരെയും സ്വീകരിക്കും. പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന കോളേജുകളില്‍ നിന്നും സര്‍വ്വകലാശാലാ ഉത്തരവിന്‍ പ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്. 

മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ (പുതിയ സ്‌കീം 2016 അഡ്മിഷന്‍ റഗുലര്‍ & 2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷ ഏപ്രില്‍ 4ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും. 

മൂന്നാം പ്രൊഫഷണല്‍ ബി.എച്ച്.എം.എസ്. (പഴയ സ്‌കീം 2004ന് മുമ്പുള്ള അഡ്മിഷന്‍) കോഴ്‌സിന് അവസാന മേഴ്‌സി ചാന്‍സ് പരീക്ഷ നടത്തും. അപേക്ഷകള്‍ പിഴയില്ലാതെ ഏപ്രില്‍ 5 വരെയും 50 രൂപ പിഴയോടെ 6 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 9 വരെയും സ്വീകരിക്കും. സ്‌പെഷ്യല്‍ ഫീസായി 5000 രൂപ നിശ്ചിത പരീക്ഷാ ഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്‌ക്കേണ്ടതാണ്. 

തൊടുപുഴ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റര്‍ എം.ടെക് (2017 അഡ്മിഷന്‍ റഗുലര്‍) പരീക്ഷകള്‍ ഏപ്രില്‍ 3ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ മാര്‍ച്ച് 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 22 വരെയും സ്വീകരിക്കും. പേപ്പറൊന്നിന് 150 രൂപ വീതം സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.

ഒന്നാം സെമസ്റ്റര്‍ എം.സി.എ. (അഫിലിയേറ്റഡ് കോളേജുകള്‍ / സി.പി.എ.എസ് & അഫിലിയേറ്റഡ് കോളേജുകളിലെ 2012 മുതല്‍ 2016 വരെ അഡ്മിഷന്‍ സപ്ലിമെന്ററി, 2013 - 2016 അഡ്മിഷന്‍ ലാറ്ററല്‍ എന്‍ട്രി സപ്ലിമെന്ററി, അഫിലിയേറ്റഡ് കോളേജുകളിലെയും സി.പി.എ.എസിലെയും 2011 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) പരീക്ഷ ഏപ്രില്‍ 12ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ മാര്‍ച്ച് 21 വരെയും 50 രൂപ പിഴയാടെ 22 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 24 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 150 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 150 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. ലാബ് പരീക്ഷകള്‍ വീണ്ടുമെഴുതുന്നവര്‍ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. 
 
പരീക്ഷാ തീയതി
ആറാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്.) മാര്‍ച്ച് 2018 പരീക്ഷയിലെ യു.ജി.സി. സ്‌പോണ്‍സേഡ് ബി.കോം ടാക്‌സേഷന്‍ കോഴ്‌സിന്റെ ഇന്‍കംടാക്‌സ് അസസ്‌മെന്റ് ആന്റ് പ്ലാനിംഗ് എന്ന പേപ്പറിന്റെ പരീക്ഷ മാര്‍ച്ച് 19ന് നടത്തും.
 
പരീക്ഷാഫലം
2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഫിലോസഫി, എം.എ. സംസ്‌കൃതം ജനറല്‍ (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.
 
2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. ഹിന്ദി (പ്രൈവറ്റ് / പ്രൈവറ്റ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ. പൊളിറ്റിക്‌സ് (പ്രൈവറ്റ് / പ്രൈവറ്റ് സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ നോണ്‍ സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

2016 നവംബറില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ / ഒന്നാം വര്‍ഷ എം.എസ്.സി. മാത്തമാറ്റിക്‌സ് (പ്രൈവറ്റ് റഗുലര്‍, സപ്ലിമെന്ററി / രണ്ടാം സെമസ്റ്റര്‍ നോണ്‍ സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.

2017 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഡ്. (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 27 വരെ അപേക്ഷിക്കാം.
 
സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സിന്റെ ആഭിമുഖ്യത്തില്‍ സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണയോഗം നടത്തി. ന്യൂട്ടണും ഐന്‍സ്റ്റീനും സമശീര്‍ഷനാണ് സ്റ്റീഫന്‍ ഹോക്കിങ് എന്നും ശാരീരികമായ നിരവധി വൈകല്യങ്ങള്‍ക്കും പരിമിതികള്‍ക്കും തടയാനാവാത്ത ആവേശത്തോടെ പ്രപഞ്ചത്തിന്റെ കാലസീമകളിലേക്ക് വീല്‍ചെയറില്‍ സഞ്ചരിച്ച ആ അതുല്യപ്രതിഭ നമുക്കെല്ലാവര്‍ക്കും മാതൃകയാണെന്നും പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പ്രസ്താവിച്ചു. ക്വാണ്ടം ഗുരുത്വ കല്പനകളുടെ പ്രവര്‍ത്തനം തീവ്രമാകുന്ന തമോഗര്‍ത്തങ്ങള്‍, നവജാത പ്രപഞ്ചം എന്നിവയുടെ ഭൗതിക പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും സംഭാവനകളും കാലാതീതമാണെന്ന് ഭൗതിക ശാസ്ത്രവിഭാഗം മേധാവി പ്രൊഫ. കെ. ഇന്ദുലേഖ ചൂണ്ടിക്കാട്ടി. പ്രൊഫ. മോന്‍സി വി. ജോണ്‍, പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍ എന്നിവര്‍ അനുസ്മരണങ്ങള്‍ നടത്തി.
 
ജൈവ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പിന് ശനിയാഴ്ച തുടക്കമാകും
ജൈവ ജീവനത്തിനുതകുന്ന നവീനാശയങ്ങളെ പൊതു സമൂഹത്തിലെത്തിക്കാനും ഉല്പന്നവല്‍ക്കരിക്കാനുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ സ്റ്റുഡന്റ് സ്റ്റാര്‍ട്ട് അപ്പ് സംവിധാനത്തിന് മാര്‍ച്ച് 17 ശനിയാഴ്ച തുടക്കമാകും. ഹരിത കേരളം പദ്ധതി മുന്നോട്ടുവയ്ക്കുന്ന ജൈവകൃഷി, മാലിന്യനിര്‍മ്മാര്‍ജ്ജനം, ജലസംരക്ഷണം, ശുചിത്വം എന്നീ മേഖലകളിലുള്ള സംരംഭകത്വാശയങ്ങള്‍ക്കാണ് സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് സംവിധാനത്തിലൂടെ പരിപോഷണം നല്‍കുക. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും അന്തര്‍സര്‍വ്വകലാശാലാ സുസ്ഥിര ജൈവ കൃഷി കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുക. നവീന ആശയ സാക്ഷാത്ക്കാരത്തിനായി വിദ്യാര്‍ത്ഥി സംരംഭകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം പഠനം പൂര്‍ത്തിയായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഉല്പന്നവല്‍ക്കരിക്കാവുന്ന ആശയമുള്ളവരായിരിക്കണം. ഇവര്‍ക്ക് ശനിയാഴ്ച വൈകീട്ട് 4 മണി മുതല്‍ www.biic.org.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. 
ഉച്ച കഴിഞ്ഞ് 2 മണിക്ക് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന്‍ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ഉദ്ഘാടനം ചെയ്യും.