എല്‍.എല്‍.ബി. പരീക്ഷ മാറ്റി
അഫിലയേറ്റഡ് കോളേജുകളില്‍ മാര്‍ച്ച് 9, 12 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. പരീക്ഷയും, മാര്‍ച്ച് 16 മുതല്‍ നിശ്ചയിച്ചിരുന്ന എട്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. പരീക്ഷയും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
 
പ്രാക്ടിക്കല്‍
2018 ജനുവരിയില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ. (സി.ബി.സി.എസ്. റഗുലര്‍ / സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി) കഥകളി ചെണ്ട, കഥകളി മദ്ദളം  പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 15 മുതല്‍ 16 വരെയും മ്യൂസിക്, വയലിന്‍, വീണ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 19 മുതല്‍ 23 വരെയും തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

നാലാം സെമസ്റ്റര്‍ ബി.എഡ്. (റഗുലര്‍ / സപ്ലിമെന്ററി) മാര്‍ച്ച് 2018 പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 14 മുതല്‍ 27 വരെ സര്‍വ്വകലാശാലയുടെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

2018 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബോട്ടണി (സി.എസ്.എസ്. റഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 19 മുതല്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട ഓള്‍ എക്‌സാമിനേഴ്‌സ് ബോര്‍ഡ് മീറ്റിംഗ് മാര്‍ച്ച് 15ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസിലെ 304-ാം നമ്പര്‍ മുറിയില്‍ വച്ച് നടത്തും.
 
അപേക്ഷാ തീയതി
നാലാം സെമസ്റ്റര്‍ എം.ടെക് (2013 മുതല്‍ അഡ്മിഷന്‍ സപ്ലിമെന്ററി, 2012 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ വൈവാവോസിക്കും തീസിസ് മൂല്യനിര്‍ണ്ണയത്തിനുമുള്ള അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 22 വരെയും 50 രൂപ പിഴയോടെ 24 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 27 വരെയും സ്വീകരിക്കും. മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് ആദ്യമായി അപേക്ഷിക്കുന്നവര്‍ 5000 രൂപയും രണ്ടാം പ്രാവശ്യം അപേക്ഷിക്കുന്നവര്‍ 7000 രൂപയും അവസാന മേഴ്‌സി ചാന്‍സ് അപേക്ഷയ്ക്ക് 10000 രൂപയും സ്‌പെഷ്യല്‍ ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
 
പരീക്ഷാഫലം
2017 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. മൈക്രോ ബയോളജി (നോണ്‍ സി.എസ്.എസ്., സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 20 വരെ അപേക്ഷിക്കാം.
 
2017 ജൂണ്‍ മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹോം സയന്‍സ് - കമ്മ്യൂണിറ്റി ആന്റ് ഫാമിലി സയന്‍സ്, ഡയറ്റിറ്റിക്‌സ് ആന്റ് ഫുഡ് സര്‍വ്വീസ് മാനേജ്‌മെന്റ് (സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 19 വരെ അപേക്ഷിക്കാം.

2017 ജൂണ്‍ മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (സി.എസ്.എസ്. - ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 20 വരെ അപേക്ഷിക്കാം.

2017 നവംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് മെഡിക്കല്‍ ബയോകെമിസ്ട്രി (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനിലെ ബീന ടി.ബി., മേരി പ്രിയ എം., അശ്വതി ആര്‍. നായര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. 

2017 ജൂണ്‍ മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് ടൂറിസം (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 15 വരെ അപേക്ഷിക്കാം.

2017 ജൂലായ് മാസത്തില്‍ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സൈക്കോളജി (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
 
ഫിസിക്‌സ് ശില്പശാല
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ മാര്‍ച്ച് 16 മുതല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെതേഡ്‌സ് ഫോര്‍ ഫിസിക്‌സ് എന്ന വിഷയത്തില്‍ ത്രിദിന ശില്പശാല നടത്തും. ഫിസിക്‌സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണത്തിന്റെ ആരംഭഘട്ടത്തിലുള്ളവര്‍ക്കും താല്പര്യമുള്ള ബിരുദവിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് ഇമെയില്‍: indulekha@mgu.ac.in, വെബ്‌സൈറ്റ്: www.mgu.ac.in
 
പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം മാര്‍ച്ച് 10ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 5 വരെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. വിവരങ്ങള്‍ക്ക് ഫോണ്‍: 9446224240, 9605796077.
 
ബി.എഡ്. മൂല്യനിര്‍ണ്ണയം
മൂന്നാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയത്തിന് നിയമന ഉത്തരവ് ലഭിച്ച കോട്ടയം മേഖലയിലെ അദ്ധ്യാപകര്‍ മാര്‍ച്ച് 12, 13, 14 തീയതികളില്‍ കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാര്‍മല്‍ ട്രെയിനിംഗ് കോളേജിലും, എറണാകുളം മേഖലയിലെ അദ്ധ്യാപകര്‍ മാര്‍ച്ച് 22, 23, 24 തീയതികളില്‍ എറണാകുളം സെന്റ് ജോസഫ് ട്രെയിനിംഗ് കോളേജിലും മൂല്യനിര്‍ണ്ണയത്തിനായി ഹാജരാകണം.
 
ബി.കോം മൂല്യനിര്‍ണ്ണയം
ഒന്നും രണ്ടും സെമസ്റ്റര്‍ ബി.കോം. (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) ഒക്‌ടോബര്‍ / നവംബര്‍ 2017 പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിന് ഉത്തരവ് ലഭിച്ച ആലുവ മേഖലയിലെ അദ്ധ്യാപകര്‍ മാര്‍ച്ച് 9 ന് ആലുവ യു.സി. കോളേജിലുള്ള വിതരണ ക്യാമ്പില്‍ നിന്നും ഉത്തരക്കടലാസുകള്‍ കൈപ്പറ്റണം.
 
ത്രിദിന അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സ് മാര്‍ച്ച് 9 മുതല്‍
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ 'ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ റീയൂസ് ആന്റ് റീസൈക്ലിംഗ്' എന്ന പേരില്‍ ത്രിദിന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് മാര്‍ച്ച് 9 വെള്ളിയാഴ്ച സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. പദാര്‍ത്ഥങ്ങളുടെ പുനരുപയോഗത്തെയും, റീസൈക്ലിംഗിനെയും ആധാരമാക്കി നടത്തുന്ന കോണ്‍ഫറന്‍സില്‍ പ്രശസ്ത ശാസ്ത്രജ്ഞര്‍ പങ്കെടുക്കും. മുഖ്യ പ്രഭാഷണങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍, ബ്രെയിന്‍ സ്‌റ്റോമിംഗ് സെഷനുകള്‍, അക്കാദമി-വ്യവസായ ചര്‍ച്ചകള്‍, ഗവേഷകരുമായി സംവാദങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, ഡോ. നന്ദകുമാര്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9847820197.
 
റിസര്‍ച്ച് സ്റ്റാഫ് ഒഴിവ്
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് സെന്ററില്‍ കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്ക് ഒരു റിസര്‍ച്ച് സ്റ്റാഫിന്റെ (പട്ടികജാതി സംവരണം) ഒഴിവുണ്ട്. യോഗ്യത കെമിസ്ട്രിയില്‍ പി.എച്ച്.ഡി. ബിരുദം. ഇന്‍ ഓര്‍ഗാനിക് / മെറ്റീരിയല്‍ കെമിസ്ട്രിയില്‍ പോസ്റ്റ് ഡോക്ടറല്‍ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസ വേതനം 25000 രൂപ. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡാറ്റയും ഡെപ്യൂട്ടി രജിസ്ട്രാര്‍ III (ഭരണവിഭാഗം), മഹാത്മാഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തില്‍ മാര്‍ച്ച് 16നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
വനിതാ ദിനാഘോഷം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോംഗ് ലേണിംഗ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, അമലഗിരി ബി.കെ. കോളേജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാലാ കാമ്പസില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി. ഇതോടനുബന്ധിച്ച് നടത്തിയ സമ്മേളനം സര്‍വ്വകലാശാലാ രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം പ്രസിഡന്റ് മേബിള്‍ സാം അദ്ധ്യക്ഷയായി. ബി.കെ. കോളേജ് വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ സര്‍വ്വകലാശാലാ കവാടത്തില്‍ നിന്നും റാലി, സ്ത്രീ ശാക്തീകരണം / അവകാശ സംരക്ഷണം എന്നിവ സംബന്ധിച്ച തെരുവുനാടകം, ഫ്‌ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു.