2018 ഏപ്രില്‍ / മെയ് മാസങ്ങളില്‍ നടത്തുന്ന ഓഫ് കാമ്പസ് പി.ജി. / യു.ജി. സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് പിഴയില്ലാതെ മാര്‍ച്ച് 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും അപേക്ഷിക്കാം. എം.എ. ഇംഗ്ലീഷ്, സോഷ്യോളജി, മള്‍ട്ടിമീഡിയ, എം.എസ്.സി. മാത്തമാറ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, എം.സി.എ., എം.കോം, എം.ബി.എ., എല്‍.എല്‍.എം. എന്നീ പി.ജി. കോഴ്‌സുകളുടെയും ബി.ബി.എ., ബി.സി.എ., ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എഫ്.ടി. / ബി.എസ്.സി. അപ്പാരല്‍ ഡിസൈന്‍ ആന്റ് ഫാഷന്‍ ടെക്‌നോളജി, ബി.ടി.എസ്., ബി.കോം, ബി.എ. അനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈന്‍, ബി.എല്‍.ഐ.എസ്.സി., ബി.എ. സോഷ്യോളജി എന്നീ യു.ജി. കോഴ്‌സുകളുടെയും ഓഫ് കാമ്പസ് പരീക്ഷകള്‍ക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ക്ക് ആദ്യമായി അപേക്ഷിക്കുന്നവര്‍ 5000 രൂപയും രണ്ടാം പ്രാവശ്യം അപേക്ഷിക്കുന്നവര്‍ 7000 രൂപയും മൂന്നാമത് അപേക്ഷിക്കുന്നവര്‍ 10000 രൂപയും സ്‌പെഷ്യല്‍ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. അപേക്ഷാ ഫോമുകള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയും ഫീസ് ഓണ്‍ലൈനായി അടയ്ക്കുകയും പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാവിഭാഗം അസിസ്റ്റന്റ് രജിസ്ട്രാര്‍ XVIന് നേരിട്ട് സമര്‍പ്പിക്കുകയും ചെയ്യണം. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. വിശദമായ വിജ്ഞാപനം www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ എം.എച്ച്.എ. / എം.പി.എച്ച്. (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 23ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 9 വരെയും 50 രൂപ പിഴയോടെ 12 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും സ്വീകരിക്കും.
 
പ്രാക്ടിക്കല്‍
2018 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി. അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈന്‍ ആന്റ് ബി.എഫ്.റ്റി. (സി.ബി.സി.എസ്.എസ്. - 2017 അഡ്മിഷന്‍ റഗുലര്‍ & 2013 - 2016 അഡ്മിഷന്‍ സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 8 മുതല്‍ വിവിധ കോളേജുകളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
പരീക്ഷാഫലം
2017 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമാറ്റിക്‌സ് (നോണ്‍ സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 20 വരെ അപേക്ഷിക്കാം.
 
സഹകരണ ബാങ്ക് ക്ലര്‍ക്ക് പരീക്ഷാ പരിശീലനം
സഹകരണ വകുപ്പില്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിയമനത്തിനായി കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് മെയ് മാസം നടത്തുന്ന മത്സര പരീക്ഷയ്ക്കുള്ള പരിശീലനം മഹാത്മാഗാന്ധി സര്‍വ്വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകലാശാലാ കാമ്പസില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481 - 2731025.
 
ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ നാനോ സയന്‍സ് പഠനകേന്ദ്രത്തില്‍ ഡി.എസ്.ടി.യുടെ ധനസഹായത്തോടെയുള്ള പ്രോജക്ടില്‍, കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവുണ്ട്. പ്രോജക്ട് കാലാവധി രണ്ടു വര്‍ഷമാണ്. ഒന്നാം ക്ലാസ്സ് അഥവാ തത്തുല്യ ഗ്രേഡില്‍ ഫിസിക്‌സ് / കെമിസ്ട്രി / നാനോ സയന്‍സ് / മറ്റീരിയല്‍ സയന്‍സില്‍ എം.എസ്.സി.യോ, നാനോ ടെക്‌നോളജി / മറ്റീരിയല്‍ സയന്‍സ് / പോളിമര്‍ ടെക്‌നോളജിയില്‍ എം.ടെക് ബിരുദമോ ആണ് യോഗ്യത. നെറ്റ് / ഗേറ്റ് യോഗ്യതയും ഗവേഷണ അഭിരുചിയും അഭിലഷണീയം. പ്രതിമാസം 25000 രൂപയും പുറമെ വീട്ടുവാടക, മെഡിക്കല്‍ അലവന്‍സുകളും ലഭിക്കും. വിശദമായ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷകള്‍, ഡോ. നന്ദകുമാര്‍ കളരിക്കല്‍, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡി.എസ്.റ്റി. - നാനോമിഷന്‍ പ്രോജക്ട്, സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ് / ഐ.ഐ.യു.സി.എന്‍.എന്‍., മഹാത്മാഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തില്‍ മാര്‍ച്ച് 15നകം സമര്‍പ്പിക്കണം. ഇമെയിലായി nkkalarikkal@mgu.ac.in എന്ന വിലാസത്തിലും അയയ്ക്കണം.