അഫിലിയേറ്റഡ് കോളേജുകളിലും സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനു കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍, 2016 അഡ്മിഷന്‍ റഗുലര്‍, 2015 അഡ്മിഷന്‍ സപ്ലിമെന്ററി, ദ്വിവത്സരം) ഡിഗ്രി പരീക്ഷ ഏപ്രില്‍ 17ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച് 9 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 17 വരെയും സ്വീകരിക്കും. സി.വി. ക്യാമ്പ് ഫീസായി 100 രൂപയും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഫീസായി 100 രൂപയും നിശ്ചിത പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. 
 
എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ് റാങ്ക് ലിസ്റ്റ്
സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസില്‍ 2017-18 വര്‍ഷത്തേക്കുള്ള എം.ഫില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. റാങ്ക് ലിസ്റ്റ് www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് ഫോണ്‍: 0481 - 2731037.
 
പരീക്ഷാഫലം
2017 ജൂണില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 8 വരെ അപേക്ഷിക്കാം.
 
2017 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസിലെ മഞ്ജു എ. ജോസ്, സൗമ്യ ടി.ആര്‍., അന്ന ബേബി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
 
ശാസ്ത്രയാന്‍ പ്രദര്‍ശനം
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നടത്തുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി കോട്ടയം തലപ്പാടിയിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് ആന്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഫെബ്രുവരി 26, 27 തീയതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും. വൈദ്യശാസ്ത്ര രംഗത്തെ പ്രശസ്ത ഗവേഷകരും ഡോക്ടര്‍മാരും വിവിധ വിഷയങ്ങളിലായി സെമിനാറില്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0481 - 2354464.
 
പ്രിന്‍സിപ്പല്‍മാരുടെ യോഗം
നാലും ആറും സെമസ്റ്റര്‍ യു.ജി. പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം, യു.ജി. ചോദ്യബാങ്ക്, പി.ജി. സിലബസ് പരിഷ്‌ക്കരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ യോഗം ഫെബ്രുവരി 28ന് രാവിലെ 10.30ന് സര്‍വ്വകലാശാലാ അസംബ്ലിഹാളില്‍ ചേരുന്നതാണ്. എല്ലാ പ്രിന്‍സിപ്പല്‍മാരും യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്. 
 
തണ്ണീര്‍ത്തടങ്ങള്‍: എം.ജി.യില്‍ ചതുര്‍ദിന ശില്പശാല മാര്‍ച്ച് 7 മുതല്‍
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ പരിസ്ഥിതി പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തണ്ണീര്‍ത്തടങ്ങളെക്കുറിച്ചുള്ള ചതുര്‍ദിന സംസ്ഥാനതല ശില്പശാല മാര്‍ച്ച് 7ന് ആരംഭിക്കും. തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളുടെ പുനരവലോകനം, തണ്ണീര്‍ത്തടങ്ങളുടെ ആവശ്യകതയെക്കുറിച്ചുള്ള ബോധവത്ക്കരണം തുടങ്ങിയവയാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിന്റെ ഭാഗമായി വേമ്പനാട് കായലിന്റെ മലിനീകരണം, ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും പരിശീലന പ്രവര്‍ത്തനങ്ങളും നടത്തും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അദ്ധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ശില്പശാലയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും ഫോണ്‍: 9497327370. ഇമെയില്‍: vercmgu@gmail.com
 
എം.ജി.യില്‍ പരീക്ഷാ ഡാറ്റാ സെന്റര്‍ ഉദ്ഘാടനം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ പരീക്ഷാഭവനില്‍ പുതുതായി ആരംഭിച്ച ആധുനിക ഡാറ്റാ സെന്റര്‍ വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാല നടത്തുന്ന വിവിധ പരീക്ഷകളുടെ ടാബുലേഷനും ഫലപ്രഖ്യാപനവും വേഗത്തിലാക്കുവാന്‍ പുതിയ ഡാറ്റാ സെന്ററിന്റെ പ്രവര്‍ത്തനംമൂലം സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റ് പരീക്ഷാകമ്മിറ്റി കണ്‍വീനര്‍ ഡോ. ആര്‍. പ്രഗാഷ്, സിന്‍ഡിക്കേറ്റംഗം ഡോ. കെ. ഷറഫുദ്ദീന്‍, രജിസ്ട്രാര്‍ എം.ആര്‍.ഉണ്ണി, ഫിനാന്‍സ് ഓഫീസര്‍ എബ്രഹാം ജെ പുതുമന, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പ്ര, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.