അഞ്ചും ആറും സെമസ്റ്റര്‍ ബി.എ. / ബി.കോം (സി.ബി.സി.എസ്.എസ്. - പ്രൈവറ്റ് രജിസ്‌ട്രേഷന്‍ - റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 14ന് ആരംഭിക്കും. 
 
അപേക്ഷാ തീയതി
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (പുതിയ സ്‌കീം 2017 അഡ്മിഷന്‍ റഗുലര്‍), മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ (2014-2016 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ മാര്‍ച്ച് 23ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 26 വരെയും 50 രൂപ പിഴയോടെ 27 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ മാര്‍ച്ച് 2 വരെയും സ്വീകരിക്കും. 
നാലാം പ്രൊഫഷണല്‍ ബി.എച്ച്.എം.എസ്. (2005 അഡ്മിഷന്‍ മുതല്‍) സ്‌പെഷ്യല്‍ മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് പിഴയില്ലാതെ മാര്‍ച്ച് 12 വരെയും 50 രൂപ പിഴയോടെ 13 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും അപേക്ഷിക്കാം. അവസാന മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ 10000 രൂപ സ്‌പെഷ്യല്‍ ഫീസായി പരീക്ഷാഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. 
 
വൈവാവോസി 
2017 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ വൈവാവോസി  ഫെബ്രുവരി 27 മുതല്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
2017 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷയുടെ വൈവാവോസി മാര്‍ച്ച് 1 മുതല്‍ 3 വരെ കോട്ടയം സി.എം.എസ്. കോളേജ് ആലുവ യു.സി. കോളേജ് എന്നിവിടങ്ങളില്‍വച്ച് നടത്തും. സി.എം.എസ്. കോളേജ് പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 1, 2 തീയതികളില്‍ സി.എം.എസ്. കോളേജിലും, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്, സെന്റ് തെരേസാസ് എന്നീ കോളേജുകള്‍ പരീക്ഷാ കേന്ദ്രങ്ങളായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 2, 3 തീയതികളില്‍ ആലുവ യു.സി. കോളേജിലും ടൈംടേബിള്‍ പ്രകാരം ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
എം.കോം. സൂക്ഷ്മപരിശോധന
2017 മെയ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം (സി.എസ്.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധന ഫെബ്രുവരി 26 മുതല്‍ 28 വരെ നടത്തും. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം സില്‍വര്‍ ജൂബിലി പരീക്ഷാഭവനിലെ റൂം നമ്പര്‍ 226 (ഇ ജെ 5) സെക്ഷനില്‍ ഐഡന്റിറ്റി കാര്‍ഡ്/ഹാള്‍ ടിക്കറ്റ് സഹിതം ഹാജരാകണം.
 
പരീക്ഷാഫലം
2017 ജൂലായ് മാസത്തില്‍ സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഡിസബിലിറ്റി സ്റ്റഡീസ് ആന്റ് റീഹാബിലിറ്റേഷന്‍ സയന്‍സസ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 
2017 സെപ്റ്റംബറില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 
2017 ജൂണ്‍ മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 15 വരെ അപേക്ഷിക്കാം. 
 
ശാസ്ത്രയാന്‍ പ്രദര്‍ശനം ഫെബ്രുവരി 26, 27 തീയതികളില്‍
മഹാത്മാഗാന്ധി സര്‍വ്വകലാശാല ശാസ്ത്ര-ശാസ്‌ത്രേതര മാനവിക വിഷയങ്ങളിലെ പഠനഗവേഷണ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുവാനായി റൂസ (രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍) നടത്തിവരുന്ന ശാസ്ത്രയാന്‍ പദ്ധതിയുടെ ഭാഗമായി എം.ജി. സര്‍വ്വകലാശാലയില്‍ ഫെബ്രുവരി 26, 27 തീയതികളില്‍ സര്‍വ്വകലാശാലയിലെ മുഴുവന്‍ പഠനവകുപ്പുകളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നു. സര്‍വ്വകലാശാലാ കാമ്പസിലെ കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.  സര്‍വ്വകലാശാലയിലെ പഠനപ്രവര്‍ത്തനങ്ങളും ഗവേഷണ സൗകര്യങ്ങളും പൊതുസമൂഹത്തിന് അനുഭവവേദ്യമാക്കുക, പൊതുസമൂഹവും സര്‍വ്വകലാശാലയുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ ആവശ്യത്തിന് ഉതകുന്ന രീതിയില്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് ക്രിയാത്മകമാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി ഈ ദിവസങ്ങളില്‍ സര്‍വ്വകലാശാലയിലെ മുഴുവന്‍ പഠനവകുപ്പുകളും പങ്കുചേര്‍ന്ന് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. പ്രദര്‍ശനസമയം രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ. പ്രവേശനം സൗജന്യം.
 
അക്കാദമിക് കൗണ്‍സില്‍ യോഗം മാറ്റി
ഫെബ്രുവരി 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീട്.