2017 ഡിസംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിംഗ് (പുതിയ സ്‌കീം 2016 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ പ്രാക്ടിക്കലും വൈവാവോസിയും ഫെബ്രുവരി 5 മുതല്‍ 18 വരെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ പുതുപ്പള്ളി, പാലാ, ഗാന്ധിനഗര്‍, പത്തനംതിട്ട, മണിമലക്കുന്ന്, നെടുങ്കണ്ടം എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

2017 ഡിസംബറില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിംഗ് (പഴയ സ്‌കീം 2009 മുതല്‍ 2015 വരെ  അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കലും വൈവാവോസിയും ഫെബ്രുവരി 8 മുതല്‍ 10 വരെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ പാലാ, മണിമലക്കുന്ന്, നെടുങ്കണ്ടം എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഏഴാം സെമസ്റ്റര്‍ ഡി.ഡി. എം.സി.എ. (റഗുലര്‍) ജനുവരി 2018 പരീക്ഷയുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 12 മുതല്‍ 19 വരെ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
പരീക്ഷാഫലം
2017 മെയ് മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. പ്ലാന്റ് ബയോടെക്‌നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
 
2017 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ. (മോഡല്‍ ഒന്ന് രണ്ട് മൂന്ന്, 2009, 2010, 2011, 2012 അഡ്മിഷന്‍ സപ്ലിമെന്ററി / ബെറ്റര്‍മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 16 വരെ അപേക്ഷിക്കാം. 

2017 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി. (സി.ബി.സി.എസ്.എസ്. മോഡല്‍ ഒന്ന്, രണ്ട്, മൂന്ന് - 2013ന് മുമ്പുള്ള അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.