സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. (2017ന് മുമ്പുള്ള അഡ്മിഷന്‍, സപ്ലിമെന്ററി / റീ അപ്പിയറന്‍സ്) പരീക്ഷകള്‍ ജനുവരി 23ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
ബി.ടെക് ഇന്റേണല്‍ റീഡു
ബി.ടെക് ഇന്റേണല്‍ റീഡുവിനുള്ള അപേക്ഷകള്‍ ഓരോ പേപ്പറിനും 2000 രൂപ വീതം ഇ-പേയ്‌മെന്റ് ആയി അടച്ചതിന്റെ പ്രിന്റൗട്ട് സഹിതം ജനുവരി 30നകം സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കണം. അതാത് സെമസ്റ്ററിന്റെ എക്‌സ്റ്റേണല്‍ പരീക്ഷയ്ക്കുള്ള അപേക്ഷാഫോം തന്നെ ഇന്റേണല്‍ റീഡു എന്ന് രേഖപ്പെടുത്തി ഇതിനായി ഉപയോഗിക്കേണ്ടതാണ്. ഫോട്ടോ പതിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍മാര്‍ സാക്ഷ്യപ്പെടുത്തേണം. എക്‌സ്റ്റേണല്‍ പരീക്ഷയ്ക്ക് ഏത് പരീക്ഷയിലാണോ 40 മാര്‍ക്കോ അതില്‍ക്കൂടുതലോ നേടിയിട്ടുള്ളത് എന്ന് തെളിയിക്കുന്നതിന് ആ പരീക്ഷയുടെ ഗ്രേഡ് കാര്‍ഡിന്റെ പകര്‍പ്പ് കൂടി ഇന്റേണല്‍ റീഡു അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
 
പരീക്ഷാഫലം
2017 ഏപ്രില്‍ / മെയ് മാസങ്ങളില്‍ ഓഫ് കാമ്പസ് രീതിയില്‍ നടത്തിയ എം.എസ്.സി. ഐ.ടി., എം.എസ്.സി. മാത്തമാറ്റിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 31 വരെ അപേക്ഷിക്കാം. 
 
2017 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ലൈഡ് സയന്‍സ് ബയോ മെഡിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഗാന്ധി നഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ശ്രുതി ബി., ജെഫി മാനുവല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 30 വരെ അപേക്ഷിക്കാം. 
 
പരീക്ഷാ സാമഗ്രി വിതരണം
പരീക്ഷാ സാമഗ്രികള്‍ കൈപ്പറ്റുന്നതിനായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഓഫീസുകളും ജനുവരി 20 ന് തുറന്നിരിക്കേണ്ടതാണ്.
 
എം.ജി.യില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഫെബ്രുവരി 2ന് രാവിലെ 10.30ന് സര്‍വ്വകലാശാലാ ആസ്ഥാനത്ത്‌വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിമുക്തഭടന്‍ / ബി.എസ്.എഫ്. / സി.ആര്‍.പി.എഫ്. തുടങ്ങിയ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സേവനപരിചയമുള്ളവര്‍ രാവിലെ 8.30ന് എഡി.എ4 സെക്ഷനില്‍ ഹാജരാകേണ്ടതാണ്. യോഗ്യത, പ്രായം, വേതനം തുടങ്ങിയ വിശദവിവരങ്ങള്‍ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
അഗവേഷണഫലങ്ങള്‍ സമൂഹത്തിന് പ്രയോജനകരമാക്കി ഉന്നതവിദ്യാഭ്യാസമേഖല ആഗോള മാതൃക സൃഷ്ടിക്കണം - പ്രൊഫ. സി. രവീന്ദ്രനാഥ്
ഉന്നതവിദ്യാഭ്യാസത്തിലെ ഗവേഷണഫലങ്ങള്‍ കേരള സമൂഹത്തിന്റെ പുരോഗതിക്ക് ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖല ആഗോളമാതൃക സൃഷ്ടിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ബിസിനസ് ഇന്‍കുബേഷന്‍ ആന്റ് ഇന്നൊവേഷന്‍ സെന്ററര്‍ ആരംഭിക്കുന്ന 'ലാബില്‍ നിന്നും വ്യവസായത്തിലേക്ക്' എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ തൊഴിലന്വേഷകര്‍ എന്നതിലുപരി തൊഴില്‍ദായകരാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു. ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും മെന്റര്‍മാരായ അദ്ധ്യാപകര്‍ക്കും ഇതിന് സൗകര്യമൊരുക്കുന്നതിനായി സര്‍വ്വകലാശാലയില്‍ ഫാബ് ലാബ്, സയന്‍സ് പാര്‍ക്ക് എന്നീ സംരംഭങ്ങള്‍ ആരംഭിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.