മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് ജനുവരി 19 ഉച്ച കഴിഞ്ഞ് 2 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. 
 
അപേക്ഷാ തീയതി
നാലാം വര്‍ഷ ബി.ഫാം (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജനുവരി 31ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജനുവരി 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 100 രൂപ (പേപ്പറൊന്നിന് 20 രൂപ വീതം, പരമാവധി 100 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം. രണ്ടാം വര്‍ഷ പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 
 
എം.സി.എ. സൂക്ഷ്മപരിശോധന
2017 മെയ് മാസത്തില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (റഗുലര്‍ / സപ്ലിമെന്ററി / ലാറ്ററല്‍ എന്‍ട്രി / ലാറ്ററല്‍ സപ്ലിമെന്ററി) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജനുവരി 24ന് പരീക്ഷാഭവനിലെ ഇ.ജെ. 2 സെക്ഷനില്‍ (റൂം നമ്പര്‍ 226) രാവിലെ 10.മണിക്ക് ഹാജരാകണം.
 
പരീക്ഷാഫലം
2017 ജനുവരിയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്.-റഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.
 
2017 മെയ് മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.സി.ജെ. (പി.ജി. സി.എസ്.എസ്. - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 2 വരെ അപേക്ഷിക്കാം.
 
'പരീക്ഷണശാലയില്‍ നിന്ന് ഉല്‍പ്പന്നങ്ങളിലേക്ക്'പദ്ധതി: വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്യും
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ബിസിനസ് ഇന്‍കുബേഷന്‍ ആന്റ് ഇന്നൊവേഷന്‍ സെന്ററിന്റെ (BIIC) ആഭിമുഖ്യത്തില്‍, അക്കാദമിക, വ്യാവസായിക ബന്ധത്തിലൂടെ ഗവേഷണ ഫലങ്ങള്‍ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യംവച്ച്, നടപ്പാക്കുന്ന 'പരീക്ഷണശാലയില്‍ നിന്ന് ഉല്‍പ്പന്നങ്ങളിലേക്ക്' (From Labs to Industry - FLI) എന്ന പദ്ധതിയുടെ ഉദ്ഘാടനം ജനുവരി 19 ഉച്ച കഴിഞ്ഞ് 2.30ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ് സെമിനാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പദ്ധതി വിശദീകരണം നടത്തും. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഗവേഷണഫലങ്ങള്‍ പരീക്ഷണശാലയില്‍ നിന്നും വിപണിയിലേക്കെത്തിക്കുന്ന 'ലാബ് ടു ഇന്‍ഡസ്ട്രി' പദ്ധതിയിലൂടെ ശാസ്ത്രഗവേഷണ ഫലങ്ങള്‍ പ്രായോഗികതലത്തില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം.