ഒന്നാം സെമസ്റ്റര്‍ ബി.വോക് (2017 അഡ്മിഷന്‍ റഗുലര്‍ & 2014, 2015, 2016 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ജനുവരി 23ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
പരീക്ഷാഫലം
2017 നവംബര്‍ മാസത്തില്‍ അഫിലിയേറ്റഡ് കോളേജുകളിലെയും സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനു കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ ആറാം സെമസ്റ്റര്‍ എം.സി.എ. (റഗുലര്‍ / ലാറ്ററല്‍ എന്‍ട്രി / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. സെന്റ് ഗിറ്റ്‌സ് കോളേജിലെ സൂസന്‍ വര്‍ഗ്ഗീസ്, രഞ്ജിത്ത് നായര്‍, അന്ന സൂസന്‍ മോന്‍സി എന്നിവര്‍ ലാറ്ററല്‍ എന്‍ട്രിയിലും കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിങ് കോളേജിലെ അരുണ്‍ ജോയി, കോതമംഗലം എം.എ. കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലെ ബി. അനീഷ്, ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയിലെ ഫൗസിയ സലിം എന്നിവര്‍ റഗുലര്‍ പരീക്ഷയിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 
 
2017 മാര്‍ച്ചില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.എസ്.സി. മോഡല്‍ - 3 സൈബര്‍ ഫോറന്‍സിക് (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 23 വരെ അപേക്ഷിക്കാം.
 
പ്രൊജക്ട് റിസര്‍ച്ച് അസിസ്റ്റന്റ് / റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവ്
ബയോ മെഡിക്കല്‍ ഗവേഷണത്തിനായുള്ള അന്തര്‍സര്‍വ്വകലാശാലാ കേന്ദ്രത്തില്‍ പ്രോജക്ട് റിസര്‍ച്ച് അസിസ്റ്റന്റുമാരുടെയും, പ്രോജക്ട് റിസര്‍ച്ച് ഫെല്ലോമാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.iucbr.ac.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.