ജനുവരി 10 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.പി.ഇ.എസ്. (നാല് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം 2017 അഡ്മിഷന്‍ റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
 
പരീക്ഷാഫലം
2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്റ് ഡയറ്ററ്റിക്‌സ് (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 22 വരെ അപേക്ഷിക്കാം.
 
ജിയോ-ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഹ്രസ്വകാല കോഴ്‌സ്
എം.ജി. സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ നാഷണല്‍ നാച്വറല്‍ റിസോഴ്സസ് മാനേജ്‌മെന്റ് സിസ്റ്റം പ്രോഗ്രാമില്‍ ഐ.എസ്.ആര്‍.ഒ.യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്റ് ജി.ഐ.എസില്‍ നടത്തുന്ന ഹ്രസ്വകാല ജിയൊ-ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഫെബ്രുവരി 9 വരെ അപേക്ഷിക്കാം. 20 ആഴ്ച ദൈര്‍ഘ്യമുള്ള ഈ ഫുള്‍ടൈം കോഴ്‌സിന് അംഗീകൃത ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൗമവിവരശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും സാറ്റലൈറ്റ് റിമോട്ട് സെന്‍സിങ്ങ്, ഏരിയല്‍ ഫോട്ടോഗ്രാഫി, ഡിജിറ്റല്‍ ഇമേജ് പ്രോസസിങ്ങ്, ഫോട്ടോഗ്രാമെട്രി, മാപ്പിങ്ങ്, സര്‍വ്വേയിങ്ങ്, ജി.പി.എസ്., കമ്പ്യൂട്ടര്‍ അധിഷ്ഠിത ജി.ഐ.എസ്. മുതലായ അതിനൂതന സാങ്കേതികവിദ്യകളുടെ സമന്വയത്തിലൂടെ വിവരങ്ങളുടെ ശേഖരണവും, വിശകലനവും സാധ്യമാക്കി വിവിധ ശാസ്ത്ര-സാങ്കേതിക ആസൂത്രണ ജോലികള്‍ക്ക് സന്നദ്ധമാക്കുക എന്നതാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം. അപേക്ഷാഫോമും വിശദവിവരങ്ങളടങ്ങിയ ബ്രോഷറും, www.sesmgu.net എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിലാസം: കോ-ഓര്‍ഡിനേറ്റര്‍, ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിംഗ് ആന്റ് ജി.ഐ.എസ്, സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ., കോട്ടയം - 686560. ഫോണ്‍: 9446767451. ഇമെയില്‍: rsgismgu@gmail.com
 
ഗസ്റ്റ് അദ്ധ്യാപക നിയമനം
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ ഗസ്റ്റ് ഫാക്കല്‍ട്ടി (ഇന്റേണല്‍) നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ബയോസയന്‍സസ്, സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സസ് എന്നീ വകുപ്പുകളിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി 17നും, സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്നീ വകുപ്പുകളില്‍ ജനുവരി 18നും സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സ്, സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ്, എന്നീ വകുപ്പുകളില്‍ ജനുവരി 19നും വാക്ക് - ഇന്‍ - ഇന്റര്‍വ്യൂ നടത്തും. യോഗ്യത, പ്രായം, ഇന്റര്‍വ്യൂ സമയം തുടങ്ങിയ വിശദവിവരങ്ങള്‍ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
ജൈവ നെല്‍കൃഷി വിത ഉദ്ഘാടനം ബുധനാഴ്ച
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അന്തര്‍സര്‍വ്വകലാശാലാ ജൈവ സുസ്ഥിര കൃഷിപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കം ഉദയനാപുരം പഞ്ചായത്തിലെ വല്ലകം പാടത്ത് ജൈവകൃഷി വിത ജനുവരി 10ന് ബുധനാഴ്ച രാവിലെ 11 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. തനത് നാടന്‍ നെല്‍വിത്തിനങ്ങളായ രക്തശാലി, ഞവര, കുഞ്ഞൂഞ്ഞ് എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുക. ജൈവം പദ്ധതിയുടെ തുടര്‍ച്ചയായി 2018 ഏപ്രില്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന പ്രകൃതി ആഗോള ജൈവ സംഗമത്തില്‍ സംബന്ധിക്കുന്ന ആയിരത്തില്‍പ്പരംപേര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനുള്ള നെല്ല് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം. സംഗമത്തിലേക്കാവശ്യമായ പഴം, പച്ചക്കറികളും ജൈവരീതിയില്‍ത്തന്നെ സര്‍വ്വകലാശാലാ കാമ്പസിലെ ജൈവ ഫാമില്‍ ഉല്‍പ്പാദിപ്പിക്കും. ജൈവം സംഘാടകസമിതി ചെയര്‍മാനും സിന്‍ഡിക്കേറ്റംഗവുമായ അഡ്വ. പി.കെ. ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും.