2017 നവംബറില്‍ നടത്തിയ ബി.ടെക് ഏഴാം സെമസ്റ്റര്‍ റഗുലര്‍, മൂന്നും അഞ്ചും എട്ടും സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പ്രാക്ടിക്കലും വൈവാവോസിയും ജനുവരി 8 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷ
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ 2016ല്‍ രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കും, രണ്ടാം സ്‌പെല്‍ സപ്ലിമെന്ററിക്കാര്‍ക്കുമുള്ള പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷകള്‍ ജനുവരി 6, 7 തീയതികളില്‍ കോട്ടയം സി.എം.എസ്. കോളേജില്‍ വച്ച് നടത്തും. കോഴ്‌സ്-ഒന്ന് പരീക്ഷ 6നും കോഴ്‌സ് - രണ്ട് പരീക്ഷ 7നും നടക്കും. പരീക്ഷാസമയം ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ. സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാര്‍ഡിന്റെ പ്രിന്റൗട്ടും തിരിച്ചറിയല്‍ രേഖയുമായി പരീക്ഷയ്ക്ക് ഹാജരാകണം.
 
ബി.എ. സൂക്ഷ്മപരിശോധന
2016 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ. (സി.ബി.സി.എസ്.എസ്.) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ ജനുവരി 8, 9, 10 തീയതികളില്‍ പുതിയ പരീക്ഷാഭവനിലെ ഇ.ജെ. - 11 സെക്ഷനില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം.
 
പരീക്ഷാഫലം
2016 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി (നോണ്‍ സി.എസ്.എസ്., സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 11 വരെ അപേക്ഷിക്കാം. 
2017 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി (നോണ്‍ സി.എസ്.എസ്., സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 12 വരെ അപേക്ഷിക്കാം. 
2017 മെയ് മാസത്തില്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ചരിത്രം (റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷകളുടെ തടഞ്ഞുവച്ചിരുന്ന ഫലം പ്രസിദ്ധപ്പെടുത്തി. നാലാം സെമസ്റ്റര്‍ എം.എ. ചരിത്രം പരീക്ഷയില്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജിലെ നയന്‍താര വിജയന്‍, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിലെ സുജ വര്‍ഗ്ഗീസ്, ആലുവ യു.സി. കോളേജിലെ രാധികാ ലാല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.