ഡിസംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റര്‍ എം.എ. / എം.എസ്.സി. / എം.കോം / എം.സി.ജെ. / എം.എസ്.ഡബ്ല്യു. / എം.ടി.എ. (സി.എസ്.എസ്. - 2016 അഡ്മിഷന്‍ റഗുലര്‍ / 2012, 2013, 2014, 2015 അഡ്മിഷന്‍ സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ജനുവരി 12ന് ഉച്ച കഴിഞ്ഞ് 2 മുതല്‍ 5 വരെ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു.
 
അപേക്ഷാ തീയതി
ജനുവരിയില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക് (റഗുലര്‍ - 2017 അഡ്മിഷന്‍, 2014 മുതല്‍ 2016 വരെ അഡ്മിഷന്‍ സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ജനുവരി 10 വരെയും 50 രൂപ പിഴയോടെ 11 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 15 വരെയും അപേക്ഷിക്കാം. 2014 അഡ്മിഷന്‍ സപ്ലിമെന്ററി വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയില്‍ നേരിട്ടും 2015 മുതല്‍ 2017 വരെ അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും.
 
പ്രാക്ടിക്കല്‍
2017 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എ. - അനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ, വിഷ്വല്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, അനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട്‌സ്, ഓഡിയോഗ്രാഫി ആന്റ് ഡിജിറ്റല്‍ എഡിറ്റിംഗ് (യു.ജി., 2015 അഡ്മിഷന്‍ റഗുലര്‍, 2013 മുതല്‍ അഡ്മിഷന്‍ സപ്ലിമെന്ററി / റീഅപ്പിയറന്‍സ് / ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജനുവരി 8 മുതല്‍ വിവിധ കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
2017 മെയ് / ജൂണ്‍ മാസങ്ങളില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ. മ്യൂസിക് വോക്കല്‍ (സി.ബി.സി.എസ്.എസ്. റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജനുവരി 10 മുതല്‍ 12 വരെ ആര്‍.എല്‍.വി. കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2017 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജി (2015 അഡ്മിഷന്‍ റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ജനുവരി 8, 9 തീയതികളിലും പ്രോജക്ട് ഇവാല്യുവേഷന്‍, വൈവാവോസി എന്നിവ 11, 12 തീയതികളിലും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ വച്ച് നടത്തും. 
 
വൈവാവോസി
2017 നവംബറില്‍ നടത്തിയ പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ. ക്രിമിനോളജി എല്‍.എല്‍.ബി. (ഓണേഴ്‌സ്, 2015ന് മുമ്പുള്ള അഡ്മിഷന്‍ റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷകളുടെ വൈവാവോസിയുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
പരീക്ഷാഫലം
2017 ജൂലായ് മാസം നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ. ക്രിമിനോളജി എല്‍.എല്‍.ബി. (ഓണേഴ്‌സ്), ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്), ബി.കോം എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 15 വരെ അപേക്ഷിക്കാം.