2017ലെ പി.എച്ച്.ഡി. പ്രവേശനത്തിന് യോഗ്യത നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ കോഴ്‌സ്‌വര്‍ക്ക് ജനുവരി 1ന് ഗവേഷണകേന്ദ്രങ്ങളില്‍ ആരംഭിക്കും. രജിസ്‌ട്രേഷന്‍ ഉത്തരവുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതാണ്.
 
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് / ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി / ഫുഡ് സയന്‍സ് ആന്റ് ക്വാളിറ്റി കണ്‍ട്രോള്‍ (സി.എസ്.എസ്. റഗുലര്‍ / സപ്ലിമെന്ററി) - ഡിസംബര്‍ 2017 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജനുവരി 9 മുതല്‍ ബന്ധപ്പെട്ട കോളേജുകളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
പരീക്ഷാഫലം
2017 ഒക്‌ടോബറില്‍ നടത്തിയ അവസാനവര്‍ഷ എം.എസ്.സി. മെഡിക്കല്‍ മൈക്രോ ബയോളജി, മാസ്റ്റര്‍ ഓഫ് ഫിസിയോ തെറാപ്പി (റഗുലര്‍ / സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 11 വരെ അപേക്ഷിക്കാം. എം.എസ്.സി. മെഡിക്കല്‍ മൈക്രോ ബയോളജിയില്‍ ഗാന്ധിനഗര്‍ എസ്.എം.ഇ.യിലെ ശില്പ എസ്, സുബാന എസ്, ടോണിയ എലിസബത്ത് തോമസ് എന്നിവരും മാസ്റ്റര്‍ ഓഫ് ഫിസിയോ തെറാപ്പിയില്‍ ഗീതു കൃഷ്ണ, രസ്‌ന എസ്., ജോസ്മി ജോസഫ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫൈറ്റോ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജി (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 11 വരെ അപേക്ഷിക്കാം.
 
അസ്പയര്‍ സ്‌കോളര്‍ഷിപ്പ്
സംസ്ഥാനത്തെ കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും സര്‍വ്വകലാശാലകളിലും പഠിക്കുന്ന പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെയുള്ള സ്ഥാപനങ്ങളില്‍ ഹൃസ്വകാല പ്രോജക്ടുകളും ഇന്റേണ്‍ഷിപ്പും ചെയ്യാന്‍ പ്രോത്സാഹനം നല്‍കുന്ന അസ്പയര്‍ സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പുതുക്കി നിശ്ചയിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
സ്റ്റാഫ് നഴ്‌സ് പി.എസ്.സി. പരീക്ഷാ പരിശീലനം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 പരീക്ഷയ്ക്കുള്ള പരിശീലനം ജനുവരി 1ന് ആരംഭിക്കും. യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടത്തുന്നപരിശീലന പരിപാടിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 0481 - 2731025.
 
സിന്‍ഡിക്കേറ്റ് യോഗം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ജനുവരി 12ന് രാവിലെ 10.30ന് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തുന്നതാണ്.