പുനര്‍മൂല്യനിര്‍ണ്ണയ ഫലം
മെയ് 2016ല്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. മാര്‍ക്ക് വ്യത്യാസമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ നിന്നും മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ടാബുലേഷന്‍ സെക്ഷനില്‍ സമര്‍പ്പിക്കണം. 
 
ഡോക്ടറല്‍ കമ്മിറ്റി
വിവിധ വിഷയങ്ങളിലെ ഡോക്ടറല്‍ കമ്മിറ്റിയുടെ തീയതികള്‍ പ്രസിദ്ധപ്പെടുത്തി. ഇക്കണോമിക്‌സില്‍ നവംബര്‍ 28നും ഹിസ്റ്ററിയില്‍ 29നും രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ ഡോക്ടറല്‍ കമ്മിറ്റി നടത്തും. കൊമേഴ്‌സില്‍ നവംബര്‍ 28നും 29നും രാവിലെ 9.30ന് സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിലും കെമിസ്ട്രിയില്‍ 29ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലും ഡോക്ടറല്‍ കമ്മിറ്റി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 - 2733246.
 
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.എ. - മള്‍ട്ടിമീഡിയ, ആനിമേഷന്‍ ആന്റ് ഗ്രാഫിക് ഡിസൈന്‍, വിഷ്വല്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, അനിമേഷന്‍ ആന്റ് വിഷ്വല്‍ ഇഫക്ട്‌സ്, ഓഡിയോഗ്രഫി ആന്റ് ഡിജിറ്റല്‍ എഡിറ്റിംഗ് (സി.ബി.സി.എസ്.എസ്. - 2013 മുതല്‍ അഡ്മിഷന്‍, റഗുലര്‍, റീ അപ്പിയറന്‍സ്, സപ്ലിമെന്ററി) ഒക്‌ടോബര്‍ 2017 പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 27ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പ്
2016-17 അക്കാദമിക വര്‍ഷത്തില്‍ അംഗപരിമിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ഡിസംബര്‍ 8ന് വൈകീട്ട് 4.30 വരെ സ്വീകരിക്കും. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാനസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വിശദവിവരങ്ങള്‍ക്ക് www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
 
എറുഡേറ്റ് പ്രൊഫസര്‍ഷിപ്പ് നല്‍കി ആദരിച്ചു
മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്റര്‍നാഷണല്‍ ആന്റ് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന എറുഡേറ്റ് പ്രഭാഷണം നടത്തിയ മെക്‌സിക്കന്‍ ശാസ്ത്രജ്ഞ ഡോ. പെട്രീഷ്യ തലാമസ് റൊഹാനയെ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പ്രൊഫസര്‍ഷിപ്പ് നല്‍കി ആദരിച്ചു. സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് സെമിനാര്‍ ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രോവൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.