മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017ല്‍ പി.ജി. പ്രവേശനത്തിന് ഒക്‌ടോബര്‍ 24ന് നടത്തുന്ന രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി അപേക്ഷകര്‍ക്ക് തങ്ങള്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുവാന്‍ ഒക്‌ടോബര്‍ 22 വൈകീട്ട് 5 മണി വരെ സൗകര്യമുണ്ടാകും. അപേക്ഷകര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണം നടത്താന്‍ സാധിക്കും. എന്നാല്‍ പുതുതായി കോളേജുകളോ, പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേര്‍ക്കുവാന്‍ ഈ ഘട്ടത്തില്‍ സാധിക്കുകയില്ല. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശം ലഭിച്ച വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്ക് നിലവില്‍ ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ നിലനില്‍ക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ 'ഡിലീറ്റ്' ചെയ്യേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷന്‍ ഡിലീറ്റ് ചെയ്യാതിരിക്കുകയും തന്മൂലം രണ്ടാം സ്‌പെഷ്യല്‍ അലോട്ട്‌മെന്ററില്‍ പുതുതായി ഹയര്‍ ഓപ്ഷനിലെ മറ്റൊരു പ്രോഗ്രാമിലേക്ക് / കോളേജിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്യുന്നപക്ഷം പുതുതായി അലോട്ട്‌മെന്റ് ലഭിച്ച പ്രോഗ്രാമിലേക്ക് / കോളേജിലേക്ക് നിര്‍ബ്ബന്ധമായും പ്രവേശനം നേടേണ്ടതായി വരും. കൂടാതെ അവര്‍ക്ക് ലഭിച്ച ആദ്യ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുകയും ചെയ്യും. എന്നാല്‍ സ്ഥിരപ്രവേശം എടുത്ത വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ 'ഡിലീറ്റ്' ചെയ്യേണ്ടതില്ല.
 
ഹര്‍ത്താല്‍:  പുതുക്കിയ പരീക്ഷാ തീയതി
ഒക്‌ടോബര്‍ 16ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകളുടെ പുതുക്കിയ തീയതി നിശ്ചയിച്ചു. ആറാം സെമസ്റ്റര്‍ ബി.എ. / ബി.എസ്.സി. / ബി.കോം / ബി.എ. മള്‍ട്ടിമീഡിയ (മോഡല്‍ രണ്ട് - 2009ന് മുമ്പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷ ഒക്‌ടോബര്‍ 23നും നാലാം വര്‍ഷ ബി.എസ്.സി. എം.എല്‍.ടി. സപ്ലിമെന്ററി, മൂന്നാം വര്‍ഷ ബി.ഫാം റഗുലര്‍ / സപ്ലിമെന്ററി, രണ്ടാം സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്.സി. (2016 അഡ്മിഷന്‍ റഗുലര്‍ - ഡിപ്പാര്‍ട്ട്‌മെന്റ്, 2009 മുതല്‍ അഡ്മിഷന്‍ റഗുലര്‍ / സപ്ലിമെന്ററി), രണ്ടാം വര്‍ഷ ബി.പി.ടി. (2015 അഡ്മിഷന്‍ റഗുലര്‍, 2008-2014 അഡ്മിഷന്‍ സപ്ലിമെന്ററി) എന്നീ പരീക്ഷകള്‍ ഒക്‌ടോബര്‍ 24നും മൂന്നാം സെമസ്റ്റര്‍ എം.ബി.എ. സ്‌പെഷ്യല്‍ മേഴ്‌സി ചാന്‍സ് (2001 - 2007 അഡ്മിഷന്‍, 2008 - 2009 അഡ്മിഷന്‍, 2010, 2011 അഡ്മിഷന്‍), നാലാം സെമസ്റ്റര്‍ എം.സി.എ. സ്‌പെഷ്യല്‍ മേഴ്‌സി ചാന്‍സ് (2007 - 2008 അഡ്മിഷന്‍, 2009 - 2010 അഡ്മിഷന്‍ - അഫിലിയേറ്റഡ് കോളേജുകള്‍) പരീക്ഷകള്‍ ഒക്‌ടോബര്‍ 25നും അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. യു.ജി. (2016 അഡ്മിഷന്‍ റഗുലര്‍ / 2013 അഡ്മിഷന്‍ മുതല്‍ റീ അപ്പിയറന്‍സ് / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി), അവസാന വര്‍ഷ എം.പി.റ്റി. പുതിയ സ്‌കീം 2015 അഡ്മിഷന്‍ റഗുലര്‍, 2013 - 14 അഡ്മിഷന്‍ സപ്ലിമെന്ററി, 2013ന് മുമ്പുള്ള അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ് എന്നീ പരീക്ഷകള്‍ 26നും രണ്ടാം സെമസ്റ്റര്‍ എം.സി.എ. പുതിയ സ്‌കീം 2016 അഡ്മിഷന്‍ റഗുലര്‍, 2011 - 2015 അഡ്മിഷന്‍  - അഫിലിയേറ്റഡ് കോളേജുകള്‍ / സ്റ്റാസ് സപ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി (2016 അഡ്മിഷന്‍ റഗുലര്‍, 2011 - 15 അഡ്മിഷന്‍ സപ്ലിമെന്ററി - അഫിലിയേറ്റഡ് കോളേജുകള്‍) പരീക്ഷ 27നും ആറാം സെമസ്റ്റര്‍ എല്‍.എല്‍.ബി. (ബി.ബി.എ., ബി.എ. & ബി.കോം എല്‍.എല്‍.ബി. കോഴ്‌സുകള്‍) പരീക്ഷ 30നും സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ അഞ്ചാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. പരീക്ഷ നവംബര്‍ 1നും സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ എട്ടാം സെമസ്റ്റര്‍ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ് - റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷ നവംബര്‍ 6നും നടത്തും.
 
പ്രോജക്ട് ഇവാല്യുവേഷനും വൈവാവോസിയും
ആറാം സെമസ്റ്റര്‍ എം.സി.എ. (അഫിലിയേറ്റഡ് കോളേജുകളും സ്റ്റാസും - 2014 അഡ്മിഷന്‍ റഗുലര്‍ / 2012 & 2013 അഡ്മിഷന്‍ സപ്ലിമെന്ററി, 2015 അഡ്മിഷന്‍ ലാറ്ററല്‍ എന്‍ട്രി) & 2013 - 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷനും വൈവാവോസിക്കുമുള്ള അപേക്ഷകള്‍ പിഴയില്ലാതെ ഒക്‌ടോബര്‍ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ നവംബര്‍ 3 വരെയും സ്വീകരിക്കും. ആദ്യമായി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നവര്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഫീസായി 100 രൂപയും പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
 
പരീക്ഷാ തീയതി
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ 2016 ബാച്ച് പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് എക്‌സ്റ്റേണല്‍ പരീക്ഷ നവംബര്‍ 3ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഒക്‌ടോബര്‍ 25 വരെയും 50 രൂപ പിഴയോടെ 30 വരെയും സമര്‍പ്പിക്കാം.
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ ഒക്‌ടോബര്‍ 16ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എഡ്. (സി.എസ്.എസ്.) പരീക്ഷ ഒക്‌ടോബര്‍ 30ന് നടത്തും.
സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ നാലാം സെമസ്റ്റര്‍ എം.എഡ്. വൈവാവോസി പരീക്ഷ നവംബര്‍ 2ന് നടത്തും. 
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (ക്രെഡിറ്റ് & സെമസ്റ്റര്‍ - 2013 - 2014 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ തിയററ്റിക്കല്‍ ബേസസ് ഓഫ് നാച്വറല്‍ സയന്‍സ് എഡ്യൂക്കേഷന്‍ എന്ന പേപ്പറിന്റെ പരീക്ഷ നവംബര്‍ 10ന് രാവിലെ 9.30 മുതല്‍ 12.30 വരെ നടത്തും.
 
പരീക്ഷാഫലം
2017 മെയ് മാസത്തില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ. പ്രിന്റ് ആന്റ് ഇലക്‌ട്രോണിക് ജേര്‍ണലിസം (റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം.
2016 ഡിസംബറില്‍ നടത്തിയ ബി.എ. പാര്‍ട്ട് മൂന്ന് മെയിന്‍ സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ്, 2017 ഫെബ്രുവരിയില്‍ നടത്തിയ ബി.എ. പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്‌സിഡിയറി സപ്ലിമെന്ററി / മേഴ്‌സി ചാന്‍സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 30 വരെ അപേക്ഷിക്കാം.