അപേക്ഷാതീയതി
ബി.ടെക് / ബി.ആര്‍ക് നവംബര്‍ / ഡിസംബര്‍  2017 പരീക്ഷകള്‍ നവംബര്‍ 3ന് ആരംഭിക്കും. മൂന്നും അഞ്ചും സെമസ്റ്റര്‍ ബി.ടെക് മേഴ്‌സി ചാന്‍സ് പരീക്ഷകളും ഇതോടൊപ്പം ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഒക്‌ടോബര്‍ 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും സ്വീകരിക്കും.  മേഴ്‌സി ചാന്‍സ് വിദ്യാര്‍ത്ഥികള്‍ നിശ്ചിത സ്‌പെഷ്യല്‍ ഫീസും അധികമായി അടയ്ക്കണം. വിശദവിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
രണ്ടാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ്.സി. (ഡിപ്പാര്‍ട്ട്‌മെന്റ് - 2016 അഡ്മിഷന്‍ റഗുലര്‍, അഫിലിയേറ്റഡ് കോളേജുകള്‍ - 2009 മുതല്‍ അഡ്മിഷന്‍ റഗുലര്‍ & സപ്ലിമെന്ററി, ഡിപ്പാര്‍ട്ട്‌മെന്റ് 2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഒക്‌ടോബര്‍ 20ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഒക്‌ടോബര്‍ 5 വരെയും 50 രൂപ പിഴയോടെ 6 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 9 വരെയും സ്വീകരിക്കും. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 600 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപ്പര്‍ ഒന്നിന് 150 രൂപ വീതവും (പരമാവധി 600 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. ആദ്യമായി എഴുതുന്നവര്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഫീസായി 100 രൂപയും അധികമായി അടയ്ക്കണം.
 
രണ്ടാം സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്.സി. (ഡിപ്പാര്‍ട്ട്‌മെന്റ് - 2016 അഡ്മിഷന്‍ റഗുലര്‍, അഫിലിയേറ്റഡ് കോളേജുകള്‍ & ഡിപ്പാര്‍ട്ട്‌മെന്റ് - 2009 മുതല്‍ അഡ്മിഷന്‍ റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്‌ടോബര്‍ 13ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഒക്‌ടോബര്‍ 5 വരെയും 50 രൂപ പിഴയോടെ 6 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 9 വരെയും സ്വീകരിക്കും. ആദ്യമായി പരീക്ഷ എഴുതുന്നവര്‍ 100 രൂപ പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫീസായി പരീക്ഷാഫീസിനൊപ്പം അടയ്ക്കണം. 
 
എം.എഡ്. മേഴ്‌സി ചാന്‍സ്/സപ്ലിമെന്ററി പരീക്ഷ
ഒന്നും രണ്ടും സെമസ്റ്റര്‍ എം.എഡ്. (2002 മുതല്‍ 2010 വരെ അഡ്മിഷന്‍ - മേഴ്‌സി ചാന്‍സ്, 2011 മുതല്‍ 2014 വരെ അഡ്മിഷന്‍ - സപ്ലിമെന്ററി) പരീക്ഷകള്‍ ഒക്‌ടോബര്‍ 24ന് ആരംഭിക്കും. 
 
പ്രാക്ടിക്കല്‍, വൈവാവോസി
2017 ജൂണില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ്ങ് (സപ്ലിമെന്ററി) പരീക്ഷയുടെ സര്‍ജിക്കല്‍ നേഴ്‌സിംഗ് , മെഡിക്കല്‍ നേഴ്‌സിംഗ് എന്നീ പേപ്പറുകളുടെ പ്രാക്ടിക്കലും വൈവാവോസിയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നേഴ്‌സിംഗ് എഡ്യൂക്കേഷന്റെ ഗാന്ധിനഗര്‍, പത്തനംതിട്ട, നെടുങ്കണ്ടം, മണിമലക്കുന്ന് എന്നീ കേന്ദ്രങ്ങളിലും, പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് നേഴ്‌സിംഗിലും വച്ച് ഒക്‌ടോബര്‍ 4 മുതല്‍ 7 വരെ തീയതികളില്‍ നടത്തും. വിശദമായ സമയക്രമം സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
പ്രാക്ടിക്കല്‍
മെയ് 2017ല്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി. മാത്തമാറ്റിക്‌സ് മോഡല്‍ ഒന്ന്, ബി.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി & ബി.എസ്.സി. പെട്രോ കെമിക്കല്‍സ് (കോംപ്ലിമെന്ററി കോഴ്‌സ്: കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമിംഗ് വിത്ത് സി) സി.ബി.സി.എസ്.എസ്. 2016 അഡ്മിഷന്‍ റഗുലര്‍ & 2013 മുതല്‍ അഡ്മിഷന്‍ സപ്ലിമെന്ററി / റീഅപ്പിയറന്‍സ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ഒക്‌ടോബര്‍ 4, 5 എന്നീ തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
പരീക്ഷാഫലം
2017 മെയ് മാസത്തില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ. സിറിയക് (റഗുലര്‍ / ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം. കോട്ടയം സീരിയിലെ റോയ് ജേക്കബ്, ബിജോ വര്‍ഗ്ഗീസ്, സുജയ് ജോണ്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
2017 ഏപ്രില്‍ മാസത്തില്‍ നടത്തിയ അവസാനവര്‍ഷ ബി.എഫ്.എ., ഒന്നാം വര്‍ഷ ബി.എഫ്.എ. (ഇന്റഗ്രേറ്റഡ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 13 വരെ അപേക്ഷിക്കാം. പെയിന്റിംഗില്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജിലെ സംഗീത് ശിവന്‍, സുഭാഷ് പി., ജോസഫ് ജോയ്‌സണ്‍ പി.വി. എന്നിവരും അപ്ലൈഡ് ആര്‍ട്ടില്‍ അനുരാജ് എ.എം., സുശാന്ത് എസ്. ഭട്ട്, സുബിന്‍ ഒ.എസ്. എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. സ്‌കള്‍പ്ചറില്‍ ലിസ ഹെഴ്‌സിലിന്‍ റാഫേല്‍ ഒന്നാം റാങ്ക് നേടി.
2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എം.എച്ച്. (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം.
 
പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷ
സ്‌കൂള്‍ ഓഫ് ഇന്‍ഡ്യന്‍ ലീഗല്‍ തോട്ടില്‍ 2017ലെ പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് പരീക്ഷകള്‍  ഒക്‌ടോബര്‍ 16ന് ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക.
 
അദ്ധ്യാപക രക്ഷാകര്‍തൃ യോഗം
സ്‌കൂള്‍ ഓഫ് ഇന്‍ഡ്യന്‍ ലീഗല്‍ തോട്ടിലെ അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനയുടെ അടിയന്തിര യോഗം ഒക്‌ടോബര്‍ നാലിന് ഉച്ചകഴിഞ്ഞ് 2.30ന് സ്‌കൂള്‍ ഓഫ് ഇന്‍ഡ്യന്‍ ലീഗല്‍ തോട്ട് ഓഡിറ്റോറിയത്തില്‍ ചേരുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും പങ്കെടുക്കേണ്ടതാണ്.
 
സംവരണ സീറ്റൊഴിവ്
എം.ജി. സര്‍വ്വകലാശാലാ  സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ 2017ല്‍ എം.എസ്.സി. പ്രോഗ്രാമിന് എസ്. സി. വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. CAT - MGU റാങ്ക് ലിസ്റ്റില്‍ ഉണ്ടായിരുന്ന, അഡ്മിഷന്‍ നിരാകരിച്ചവര്‍ ഒഴികെയുള്ള എസ്.സി. വിഭാഗത്തില്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ 3ന് അഞ്ച് മണിക്കകം spap@mgu.ac.in എന്ന ഇ-മെയിലിലോ 0481 2731043 എന്ന നമ്പരിലോ ബന്ധപ്പെടണം.