തൃപ്പൂണിത്തുറ ആര്‍. എല്‍. വി കോളേജില്‍ 2017 ജൂലായില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം. എ മ്യൂസിക് വയലിന്‍ റഗുലര്‍ / സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ കോളേജില്‍ വച്ച് നടത്തും.  വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം
2017 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്.എസ് - മോഡല്‍ ഒന്നും രണ്ടും മൂന്നും 2013 / 2014 / 2015 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ സെപ്റ്റംബര്‍ 20 വരെ സ്വീകരിക്കും.  

2017 മെയ് മാസത്തില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് (2015 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.  സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ സെപ്റ്റംബര്‍ 11 വരെ സ്വീകരിക്കും.

2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്(സി. എസ്. എസ് - റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ സെപ്റ്റംബര്‍ 10 വരെ സ്വീകരിക്കും.

2017 ജൂണില്‍ നടത്തിയ ഒന്നു മുതല്‍ മൂന്നു വരെ സെമസ്റ്റര്‍ ബി.കോം വൊക്കേഷണല്‍ ഒ.എം & എസ്.പി മേഴ്‌സിചാന്‍സ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ സെപ്റ്റംബര്‍ 13 വരെ സ്വീകരിക്കും.

2017 ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ സെപ്റ്റംബര്‍ 20 വരെ സ്വീകരിക്കും.
 
എം.എസ്.ഡബ്ല്യൂ: പട്ടികജാതി/വര്‍ഗ്ഗ സീറ്റൊഴിവ്
സര്‍വ്വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ സ്വാശ്രയ സ്വാശ്രയ എം.എസ്.ഡബ്ല്യൂ പ്രോഗ്രാമില്‍ പട്ടികജാതി / വര്‍ഗ്ഗ വിഭാഗങ്ങളില്‍ ഇനി പറയും പ്രകാരം സീറ്റൊഴിവുണ്ട്.  തൊടുപുഴ അല്‍ അഷര്‍ കോളേജ് (പട്ടികജാതി 2), കോട്ടയം ബി.സി.എം കോളേജ് (പട്ടികജാതി 1), തൃക്കാക്കര ഭാരത് മാതാ കോളേജ് (പട്ടികജാതി 1, പട്ടികവര്‍ഗ്ഗം 1), അങ്കമാലി ഡി. പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (പട്ടികജാതി 1), പെരുമ്പാവൂര്‍ ജയഭാരത് കോളേജ് (പട്ടികവര്‍ഗ്ഗം 1), തൃക്കാക്കര കെ.എം.എം കോളേജ് (പട്ടികജാതി 1), മാന്നാനം കെ.ഇ. കോളേജ് (പട്ടികജാതി 1), കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജ് (പട്ടികവര്‍ഗ്ഗം 1), രാമപുരം എം.എ. കോളേജ് (പട്ടികജാതി 1), തൊടുപുഴ ശാന്തിഗിരി കോളേജ് (പട്ടികജാതി 1), പരുമല സെന്റ് ഗ്രിഗോറിയസ് കോളേജ് (പട്ടികജാതി 1), മൂലമറ്റം സെന്റ് ജോസഫ് കോളേജ് (പട്ടികജാതി 1, പട്ടികവര്‍ഗ്ഗം 1), കോതമംഗലം യെല്‍ദോ മാര്‍ബസേലിയസ് കോളേജ് (പട്ടികജാതി 1) താല്‍പര്യമുള്ള പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ സെപ്തംബര്‍ 13 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സര്‍വ്വകലാശാല കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് വിഭാഗത്തില്‍ (CAT CELL) ഹാജരാകണം.
 
ജൈവം 2017: കോട്ടയം ജില്ലയിലെ ഒന്നേമുക്കാല്‍ ലക്ഷം വീടുകളില്‍ സര്‍വ്വേ പൂര്‍ത്തിയായി.  
മഹാത്മാഗാന്ധി സര്‍വ്വകലാശാല കോട്ടയം ജില്ലയില്‍ നടപ്പാക്കുന്ന ജൈവസാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി വിവിധ കോളേജുകളിലെ എന്‍.എസ്.എസ്. വോളണ്ടിയര്‍മാര്‍ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലയിലെ ഒന്നേമുക്കാല്‍ ലക്ഷം വീടുകളിലെത്തി സര്‍വ്വേ നടത്തുകയും ജൈവകൃഷി സന്ദേശമെത്തിക്കുകയും ചെയ്തു.  ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന 118 സപ്തദിന എന്‍.എസ്.എസ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന 10000 ല്‍ പരം വിദ്യാര്‍ത്ഥികള്‍ 2500 സംഘങ്ങളായി തിരിഞ്ഞാണ് ഭവനസന്ദര്‍ശനം നടത്തുന്നത്.  പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവുമായ നിര്‍വ്വഹണത്തിനായി വികസിപ്പിച്ച നവീന മൊബൈല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആന്‍ഡ്രോയ്ഡ് ഫോണുകളുപയോഗിച്ചാണ് വിദ്യാര്‍ത്ഥിസംഘങ്ങള്‍ സര്‍വ്വേവിവരങ്ങള്‍ കൈമാറുന്നത്. ഹരിതകേരളം പദ്ധതിക്ക് ശക്തിപകര്‍ന്നു കൊണ്ട് കോട്ടയം ജില്ലയിലെ 4,87,296 ഭവനങ്ങളിലും ജൈവകൃഷിരീതികള്‍ പരിചയപ്പെടുത്തുകയും വിവരശേഖരണം നടത്തുകയും സമഗ്ര കൃഷിബോധന കൈപുസ്തകം കൈമാറുകയുമാണ് പദ്ധതിയുടെ ഭാഗമായി ഒരാഴ്ചത്തെ എന്‍.എസ്.എസ് ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.