മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഏകജാലകം വഴി 2017ല്‍ ബിരുദ പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള നാലാം പ്രത്യേക  അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് ഓണ്‍ലൈനായി സര്‍വ്വകലാശാല അക്കൗണ്ടില്‍ വരേണ്ടണ്‍ണ്‍ണ്‍ ഫീസടച്ച് ജൂലായ് 31 ന്  വൈകുന്നേരം നാലു മണിക്കു മുന്‍പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സാക്ഷ്യപത്രങ്ങള്‍ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്.  ജൂലായ് 31 ന് വൈകുന്നേരം നാലു മണിക്കു മുന്‍പായി ഫീസ് അടക്കാത്തവരുടെയും ഫീസടച്ച  ശേഷം കോളേജില്‍ പ്രവേശനം നേടാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കുന്നതാണ്. നാലാം പ്രത്യേക  അലോട്ട്‌മെന്റില്‍ പ്രവേശനത്തിനര്‍ഹത നേടിയ അപേക്ഷകര്‍ തങ്ങള്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടുന്ന പക്ഷം, ഓണ്‍ലൈനായി അടയ്ക്കുന്ന  സര്‍വ്വകലാശാല ഫീസിനു പുറമേ,  ട്യൂഷന്‍ ഫീ ഉള്‍പ്പെടെയുള്ള ഫീസ് കോളേജുകളില്‍ അടച്ച് പ്രവേശനം ഉറപ്പാക്കണം. മുന്‍ അലോട്ട്‌മെന്റുകളില്‍ താത്കാലിക പ്രവേശനം ലഭിച്ച എസ്.സി / എസ്.ടി അപേക്ഷകര്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ ജൂലായ് 31 നു വൈകീട്ട് 4 മണിക്കു മുന്‍പായി സ്ഥിര പ്രവേശം നേടാത്ത പക്ഷം അത്തരം അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.
 
ബി.കോം ഓഫ് കാമ്പസ് പ്രാക്ടിക്കല്‍
2017 ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തിയ മൂന്നാം വര്‍ഷ ബി.കോം ഓഫ് കാമ്പസ് (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഡി.ബി.എം.എസ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ വിഷയങ്ങളുടെയും, രണ്ടാം വര്‍ഷ പരീക്ഷയിലെ ഐ.ടി ഫോര്‍ ഓഫീസ്, ഐ.ടി. ഫോര്‍ ബിസിനസ് എന്നീ വിഷയങ്ങളുടെയും പ്രാക്ടിക്കല്‍ ഓഗസ്റ്റ് 5, 6 തീയതികളില്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ  വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ ഡിപോള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് നടത്തും. വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ ബന്ധപ്പെട്ട ദിവസം ഹാള്‍ടിക്കറ്റും തിരിച്ചറിയല്‍ രേഖയും സഹിതം ഹാജരാകണം. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
പ്രാക്ടിക്കല്‍, പ്രോജക്റ്റ് മൂല്യനിര്‍ണയം, വൈവാ വോസി 
2017 മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. പ്ലാന്റ്  ബയോടെക്‌നോളജി റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍, പ്രോജക്റ്റ് മൂല്യനിര്‍ണയം, വൈവാ വോസി എന്നിവ ഓഗസ്റ്റ് 17, 18 തീയതികളില്‍ തിരുവല്ല മാക്ഫാസ്റ്റില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
2017 മെയ് മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസ്സിങ് ടെക്‌നോളജി (റഗുലര്‍ / സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഓഗസ്റ്റ് 10, 11 തീയതികളില്‍ പാലാ സെന്റ് തോമസ് കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
 
പരീക്ഷാഫലം
സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2016 സെപ്റ്റംബറിലും, 2017 ഏപ്രിലിലും നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.ഫില്‍ ഓര്‍ഗാനിക് കെമിസ്ട്രി / ഇനോര്‍ഗാനിക് കെമിസ്ട്രി / ഫിസിക്കല്‍ കെമിസ്ട്രി / പോളിമര്‍ കെമിസ്ട്രി ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.  
സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി (ഇനോര്‍ഗാനിക്, ഓര്‍ഗാനിക്, ഫിസിക്കല്‍ & പോളിമര്‍ കെമിസ്ട്രി - റഗുലര്‍ / ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
സ്‌കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സസില്‍ 2017 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റ് സയന്‍സ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.  
സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ 2017 മെയ് മാസത്തില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ ജനറല്‍ സോഷ്യല്‍ സയന്‍സസ്, സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ആന്റ് എംപര്‍മെന്റ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.  
2017 ഏപ്രിലില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മെഡിക്കല്‍ ബയോ കെമിസ്ട്രി (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ ഓഗസ്റ്റ് 14 വരെ സ്വീകരിക്കും.
 
സിന്‍ഡിക്കേറ്റ് യോഗം മാറ്റി
ജൂലായ് 29 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ഓഗസ്റ്റ് 2 ന് രാവിലെ 10.30 ന് സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തുന്നതിനായി മാറ്റിവച്ചു.