മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള അഫലിയേറ്റഡ് കോളേജുകളില്‍ എം.എസ്.ഡബ്ല്യൂ പ്രോഗ്രാമിലേക്ക് 100 രൂപ പിഴയോടെ  ജൂലായ് 24 വരെ അപേക്ഷിക്കാം.  അപേക്ഷാ ഫോമും വിശദവിവരങ്ങളും www.mgu.ac.in എന്ന സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  
 
പ്രാക്ടിക്കല്‍, പ്രോജക്റ്റ്, വൈവാ വോസി 
2017 ജൂണില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലായ് 25 മുതല്‍ അതാത് കോളേജുകളില്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  
തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ 2017 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ രണ്ടും, നാലും സെമസ്റ്റര്‍ ബി.എ മ്യൂസിക് - വയലിന്‍ (റഗുലര്‍ / സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ കോര്‍, കോംപ്ലിമെന്ററി പ്രാക്ടിക്കല്‍ ജൂലായ് 24 മുതല്‍ 27 വരെ ആര്‍.എല്‍.വി കോളേജില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  
2017 മെയ്, ജൂണ്‍ മാസങ്ങളില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി (സി.എസ്.എസ് - റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷയുടെ പ്രോജക്ടും  വൈവാവോസിയും ഓഗസ്റ്റ് 3 മുതല്‍ അതാത് കോളേജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  
 
പരീക്ഷാഫലം
2017 മാര്‍ച്ചില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ സപ്ലിമെന്ററി (സി.ബി.സി.എസ്.എസ് - 2009 - 2012 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള  അപേക്ഷകള്‍ ഓഗസ്റ്റ് 1 വരെ സ്വീകരിക്കും.
 
പി.എച്ച്.ഡി. കോഴ്‌സ് വര്‍ക്ക് ഫലം 
2016 സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളില്‍ നടത്തിയ പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് (റഗുലര്‍ / സപ്ലിമെന്ററി)  പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള  അപേക്ഷകള്‍ ഓഗസ്റ്റ് 3 വരെ സ്വീകരിക്കും.
 
സര്‍വ്വകലാശാലകള്‍ അക്കാദമികമികവ് ഉറപ്പാക്കണം: ഗവര്‍ണര്‍
അക്കാദമിക മികവുറപ്പാക്കാന്‍ സര്‍വ്വകലാശാലകള്‍ പരിശ്രമിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം അക്കാദമിക സമൂഹത്തോട് ആഹ്വാനം ചെയ്തു. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ചേര്‍ന്ന മൂന്നാമത് ചാന്‍സലേഴ്‌സ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അക്കാദമിക സമതികളില്‍ അംഗങ്ങളാകുന്നവര്‍ രാഷ്ട്രീയാനുഭാവം മാറ്റിവച്ചുവേണം തീരുമാനങ്ങള്‍ എടക്കേണ്ടത്. ലോകോത്തര നിലവാരത്തിലേക്ക് സര്‍വ്വകലാശാലകളെ മാറ്റുവാന്‍ ഇത് അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വ്വകലാശാലകളില്‍ ഇന്നു നടന്നു വരുന്ന ഗവേഷണങ്ങള്‍ പൊതു സമൂഹത്തിന് പ്രയോജനകരമായ രീതിയില്‍ വിന്യസിക്കുവാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് യോഗത്തെ അഭിസംബോധന ചെയ്ത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഗവര്‍ണറുടെ സെക്രട്ടറി ഡോ: ദവേന്ദ്ര കുമാര്‍ ദൊഡാവത്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്. ഐ.എ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.