രണ്ടാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 23 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജൂണ്‍ 8 വരെയും, 50 രൂപ പിഴയോടെ 9 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 13 വരെയും സ്വീകരിക്കും. അപേക്ഷകര്‍ പേപ്പറൊന്നിന് 20 രൂപ വീതം സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
 
പരീക്ഷാഫലം
2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ മലയാളം (നോണ്‍ സി.എസ്.എസ്) സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.  സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 1 വരെ സ്വീകരിക്കും.
 
2016 ജൂലായ് മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ മലയാളം (പ്രൈവറ്റ് / പ്രൈവറ്റ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.  സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 6 വരെ സ്വീകരിക്കും.

2016 ജൂലായില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ മലയാളം (പ്രൈവറ്റ് / പ്രൈവറ്റ് സപ്ലിമെന്ററി) / നോണ്‍ സി. എസ്. എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.  ആലുവ യു.സി. കോളേജിലെ പി. സേതുലക്ഷ്മി, മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ ഷമി ചെറിയാന്‍, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജിലെ സുകേഷ്. കെ. ദിവാകര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷ ജൂണ്‍ 6 വരെ സ്വീകരിക്കും. 
 
പി.എച്ച്.ഡി കോഴ്‌സ് വര്‍ക്ക് ഫലം
ഇന്റര്‍നാഷണല്‍ ആന്റ്  ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി 2016 ഒക്‌ടോബറില്‍ നടത്തിയ പി. എച്ച്. ഡി കോഴ്‌സ് വര്‍ക് പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 
 
എം. ഫില്‍ പ്രവേശന പരീക്ഷാ ഫലം
സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ 2016-17 അധ്യയന വര്‍ഷം എംഫില്‍ കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി.  വിവരങ്ങള്‍ക്ക് www.mgu.ac.in
 
എം.ഫില്‍. എസ്.ടി  സീറ്റൊഴിവ്
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് ബയോസയന്‍സസില്‍ എം.ഫില്‍ ബയോസയന്‍സസ് കോഴ്‌സില്‍ ഒരു എസ്.ടി സംവരണ സീറ്റ് ഒഴിവുണ്ട്.  താത്പര്യമുള്ള, യോഗ്യരായ അപേക്ഷകര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29 ന് സ്‌കൂള്‍  ഡയറക്ടര്‍ മുമ്പാകെ ഹാജരാകണം. എസ്.ടി വിഭാഗത്തിന്റെ അഭാവത്തില്‍ എസ്.സി വിഭാഗത്തെ പരഗണിക്കുന്നതാണ്. ഫോണ്‍: 0481 2731035
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ 2016-17 അദ്ധ്യയന വര്‍ഷത്തില്‍ എം.ഫില്‍ കോഴ്‌സിന് എസ്.ടി വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 29 രാവിലെ  10.30 ന് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഹാജരാകണം.
 
ഉത്തരക്കടലാസ് തിരിച്ചേല്‍പ്പിക്കണം.
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് ഡിഗ്രി പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി കൈപ്പറ്റിയിട്ടുള്ള  ചിഫ് / അഡീഷണല്‍ എക്‌സാമിനര്‍മാര്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസ് മെയ് 30 ന് 4 മണിക്കു മുന്‍പായി ബന്ധപ്പെട്ട മൂല്യനിര്‍ണയ ക്യാമ്പുകളില്‍ ഏല്‍പ്പിക്കണം.
 
സിന്‍ഡിക്കേറ്റ് യോഗം
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം ജൂണ്‍ 1  രാവിലെ 10.30 ന് സിന്‍ഡിക്കേറ്റ് ഹാളില്‍ വച്ച് നടത്തും.