ഒന്നുമുതൽ നാലാംവർഷംവരെയുള്ള ബി.എസ്‌സി.-എം.എൽ.ടി. (2008 മുതലുള്ള അഡ്മിഷൻ-സപ്ലിമെൻററി) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബർ 27 വരെയും, 550 രൂപ പിഴയോടെ 28-നും, 1050 രൂപ സൂപ്പർഫൈനോടുകൂടി 29-നും അപേക്ഷിക്കാം. പരീക്ഷാഫീസിനുപുറമേ പേപ്പറൊന്നിന്ന് 35 രൂപവീതം ഒരുവർഷത്തേക്ക് പരമാവധി 210 രൂപ നിരക്കിൽ സി.വി.ക്യാംപ് ഫീസും അടയ്ക്കണം.

പരീക്ഷ 28 മുതൽ

മൂന്നാം സെമസ്റ്റർ എം.എ. (പ്രിൻറ് ആൻഡ്‌ ഇലക്ട്രോണിക് ജേണലിസം 2019 അഡ്മിഷൻ-റഗുലർ) പരീക്ഷ 28-ന് ആരംഭിക്കും. ഇതിലേക്കുള്ള അപേക്ഷകൾ പിഴയില്ലാതെ 14 വരെയും, 550 രൂപ പിഴയോടെ 15-നും, 1050 രൂപ സൂപ്പർഫൈനോടുകൂടി 16-നും സ്വീകരിക്കും.

പരീക്ഷാഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്.-2015-17 അഡ്മിഷൻ-സപ്ലിമെൻററി, 2018 അഡ്മിഷൻ-സപ്ലിമെൻററി / ഇംപ്രൂവ്മെൻറ്, 2012, 2013, 2014 അഡ്മിഷൻ-മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 24 വരെ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.mgu.ac.in സൈറ്റിലെ സ്റ്റുഡൻറ് പോർട്ടൽ എന്ന ലിങ്ക് പരിശോധിക്കുക.

2019 നവംബറിൽ നടന്ന ബി.എസ്‌സി.-കംപ്യൂട്ടർ സയൻസ് (സി.ബി.സി.എസ്.എസ്.)-ഓഫ്കാമ്പസ്-ഒന്നുമുതൽ ആറുവരെ സെമസ്റ്റർ സപ്ലിമെൻററി/ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ 22 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.mgu.ac.in എന്ന സൈറ്റ് പരിശോധിക്കുക. അപേക്ഷയോടൊപ്പം ഹാൾടിക്കറ്റ്/ മാർക്ക്‌ലിസ്റ്റ് ഇവയുടെ പകർപ്പുകൂടി സമർപ്പിക്കണം.