2020 ജൂൺ/ജൂലായ്‌ മാസങ്ങളിൽ നടന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 14 മുതൽ ഇന്റേണൽ പരീക്ഷയായി അതത് കോളേജുകളിൽ നടക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ വിശദവിവരത്തിന് അതത് കോളേജുമായി ബന്ധപ്പെടണം.

എം.ഫിൽ. സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ്‌ പ്യുവർ ആൻഡ്‌ അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ കോഴ്‌സിന് മുസ്‌ലിം, എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. താത്‌പര്യമുള്ളവർ ഒക്‌ടോബർ 16-ന് വൈകീട്ട് നാലിന് മുമ്പ് spap@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731043, 8547720276.

പിഎച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ 2020-ൽ പിഎച്ച്.ഡി. രജിസ്‌ട്രേഷൻ (ലോ) നടത്തിയ വിദ്യാർഥികളുടെ കോഴ്‌സ് വർക്ക് പരീക്ഷ ഒക്‌ടോബർ 30-ന് രാവിലെ 10-ന് ആരംഭിക്കും. ഒക്‌ടോബർ 19 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ സ്പെഷൽ പരീക്ഷ: അവസരം 2017 അഡ്മിഷൻ മുതലുള്ളവർക്ക്

കോവിഡ്-19 മൂലം ആറാംസെമസ്റ്റർ റഗുലർ/പ്രൈവറ്റ് ബിരുദ പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്കായി ഒക്‌ടോബർ 12 മുതൽ നടത്തുന്ന പരീക്ഷയിൽ 2017 അഡ്മിഷൻ മുതലുള്ള (രജിസ്റ്റർ നമ്പർ 1700-ൽ ആരംഭിക്കുന്ന) വിദ്യാർഥികൾക്ക് മാത്രമായിരിക്കും അവസരം. അല്ലാതെ രജിസ്റ്റർചെയ്തവർ പരീക്ഷകൾക്ക് ഹാജരാകേണ്ടതില്ല. ലോക്ഡൗണിന് മുമ്പ് മാർച്ച് 16, 18 തീയതികളിൽനടന്ന പരീക്ഷ ഇതോടൊപ്പം എഴുതാൻ അവസരമുണ്ടാവില്ല. സപ്ലിമെന്ററി, പ്രാക്ടിക്കൽ, പ്രോജക്ട് എന്നിവയ്ക്ക് അവസരം തേടി രജിസ്റ്റർചെയ്ത വിദ്യാർഥികൾക്കും ഇതോടൊപ്പം അവസരം ലഭിക്കില്ല.

പരീക്ഷാഫലം

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. ബോട്ടണി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. പോളിമർ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സിലബസ്

2019വരെയുള്ള അഡ്മിഷൻകാർക്കായി നടത്തുന്ന ബി.എ., ബി.എസ്‌സി., ബി.കോം. (മോഡൽ 1 റഗുലർ) സ്പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയിൽ പാർട്ട് 1 ഇംഗ്ലീഷ് പരീക്ഷയ്ക്ക് 2007-ലെ സിലബസ് ബാധകമായിരിക്കും.

പെൻഷൻകാർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

മഹാത്മാഗാന്ധി സർവകലാശാലയിലെ പെൻഷൻകാരുടെ ഈ വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് www.jeevanpramaan.gov.in എന്ന വെബ്‌സൈറ്റിലൂടെ ഒക്‌ടോബർ 12മുതൽ സമർപ്പിക്കാം.