എം.ജി.സർവകലാശാല 2018 അഡ്മിഷൻ -സി.ബി.സി.എസ്. യു.ജി.വിദ്യാർഥികളിൽ എൻ.സി.സി., എൻ.എസ്.എസ്., സ്പോർട്‌സ്, കലോത്സവം എന്നിവയിൽ ഗ്രേസ് മാർക്കിന് അർഹരായ മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ ആദ്യ അവസരത്തിലെ മാർക്കിൽ ഗ്രേസ് മാർക്ക് ചേർക്കാം. ഇതിനായി സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോർമാറ്റ് പൂരിപ്പിച്ച് ce@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ, നേരിട്ടോ ടാബുലേഷൻ സെക്ഷനുകളിൽ നൽകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പരീക്ഷാഫലം

2020 മാർച്ചിൽനടന്ന ഒന്നാം സെമസ്റ്റർ എം.എ.ഹിന്ദി പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി/ബെറ്റർമെന്റ്, ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി) എം.എസ്‌സി. ബയോ-ഇൻഫർമാറ്റിക്‌സ്, ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (സപ്ലിമെന്ററി) എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അംഗീകാരമില്ലാത്ത കോഴ്സുകൾ: ജാഗ്രത വേണമെന്ന് എം.ജി.സർവകലാശാല

എം.ജി.സർവകലാശാലയോട് അഫിലിയേറ്റു ചെയ്തിട്ടുള്ള സ്വയംഭരണ കോളേജുകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സർവകലാശാലയുടെ കേന്ദ്രീകൃത പ്രവേശന സംവിധാനം വഴിയല്ലാതെ പ്രവേശനം നടത്തുന്ന പ്രോഗ്രാമുകളിൽ സർവകലാശാലയുടെ അനുമതിയില്ലാത്ത ചില പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനായി 9188641784 എന്ന നമ്പറിൽ ബന്ധപ്പെടണം.

കാഷ് അവാർഡ്: അപേക്ഷ 20 വരെ

2017-18 യുവജനോത്സവത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള കാഷ് അവാർഡിന് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾ സെപ്റ്റംബർ 20-നുമുമ്പ് അപേക്ഷകൾ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731031.