2020 ഡിസംബർ 22-ന് നടത്താനിരുന്നതും ഡിസംബർ 31-ലേക്ക് മാറ്റിവെച്ചിരുന്നതുമായ രണ്ടാം സെമസ്റ്റർ എം.എ. മലയാളം പരീക്ഷയുടെ നോവൽസാഹിത്യം എന്ന പേപ്പറിന്റെ പരീക്ഷ ജനുവരി 14-ന് നടത്തും. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല. സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷകൾ ജനുവരി 11-ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.എസ്‌സി. സൈബർ ഫൊറൻസിക് (സി.എസ്.എസ്.-2018 അഡ്മിഷൻ റഗുലർ-സീപാസ്) പരീക്ഷകൾ ജനുവരി 21-ന് ആരംഭിക്കും.
സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിലെ ആറാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി. (ഓണേഴ്‌സ്-2016 അഡ്മിഷൻമുതൽ റഗുലർ/2016-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി 22-ന് ആരംഭിക്കും.
സീറ്റൊഴിവ്
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ 2020-21 അധ്യയനവർഷത്തെ എം.എം. ഗാന്ധിയൻ സ്റ്റഡീസിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനുവരി 11-ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 0481-2731039.
പരീക്ഷാഫലം
സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ. (എജ്യൂക്കേഷൻ-സി.എസ്.എസ്.), നാലാംസെമസ്റ്റർ എം.ടി.ടി.എം. റഗുലർ (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ്-സി.എസ്.എസ്.), സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തിയ പിഎച്ച്.ഡി. കോഴ്‌സ്‌വർക്ക് (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.