കോവിഡ്-19 രോഗബാധമൂലമോ അനുബന്ധപ്രശ്നങ്ങളാലോ എം.ബി.എ. സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷയെഴുതാൻ കഴിയാതിരുന്ന (2015 അഡ്മിഷൻ) വിദ്യാർഥികൾക്കുകൂടി പരീക്ഷയെഴുതാൻ അവസരം. ഇതിലേക്കുള്ള അപേക്ഷകൾ 10-നുമുൻപ് സമർപ്പിക്കണം. പരീക്ഷാഫീസിനും സി.വി.ക്യാംപ് ഫീസിനും പുറമേ സ്പെഷ്യൽ ഫീസായി 5250 രൂപയും epay.mgu.ac.in മുഖേന അടയ്ക്കണം. അപേക്ഷയോടൊപ്പം അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ് എം.ബി.എ. പരീക്ഷയുടെ ഹാൾ ടിക്കറ്റും അപ്‌ലോഡ് ചെയ്യണം. അപേക്ഷയും അനുബന്ധരേഖകളും ar12exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും അയയ്ക്കണം.

പരീക്ഷത്തീയതി

മൂന്നും നാലും സെമസ്റ്റർ ബി.എ./ബി.കോം. (സി.ബി.സി.എസ്.എസ്.-2017-നുമുമ്പുള്ള അഡ്മിഷൻ-സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ-മേഴ്‌സി ചാൻസ്-പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ യഥാക്രമം 22, ഒക്ടോബർ ആറ് തീയതികളിൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

2021 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് പ്യുവർ ആൻഡ്‌ അപ്ലൈഡ് സയൻസസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്സ് (സി.എസ്.എസ്.-2019-2021 ബാച്ച്-റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പിഎച്ച്.ഡി. പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ 2019-ൽ പിഎച്ച്.ഡി.ക്കായി രജിസ്റ്റർചെയ്തവർക്കും സെക്കൻഡ്‌ സ്പെൽ പൂർത്തിയാക്കിയവർക്കും 2018 സെക്കൻഡ്‌ സ്പെൽ പൂർത്തിയാക്കിയവർക്കും സപ്ലിമെന്ററിക്കാർക്കുമുള്ള കോഴ്‌സ് ഒന്ന്, കോഴ്‌സ് രണ്ട്, കോഴ്‌സ് നാല് പരീക്ഷ കോട്ടയം സി.എം.എസ്. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ 14, 15, 16 തീയതികളിൽ നടക്കും. 23-ന് നടക്കുന്ന കോഴ്‌സ് മൂന്ന് പരീക്ഷ അതത് റിസർച്ച് സെന്ററുകളിലാണ്. ഹാൾടിക്കറ്റുകൾ www.distance.mgu.ac.in/mguPhd എന്ന ലിങ്കിലൂടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഒൻപതാംതീയതി വൈകീട്ടുമുതൽ ഡൗൺലോഡ് ചെയ്യാം. വിശദവിവരത്തിന് ഫോൺ: 0481-2732947.