പ്രവേശന നടപടികൾ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണം

എം.ജി.യിൽ അഫിലിയേറ്റ് ചെയ്ത ആർട്സ് ആൻഡ്‌ സയൻസ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്കായുള്ള രണ്ടാം സ്പെഷൽ അലോട്ട്മെൻ്റ് ലിസ്റ്റിൽ പ്രവേശനം ലഭിച്ചവർ 11-ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം ഉറപ്പാക്കണം. നിശ്ചിതസമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്മെൻറ് റദ്ദാകും. മുൻ അലോട്ട്മെന്റുകളിൽ താത്കാലിക / സ്ഥിരപ്രവേശനം എടുത്തശേഷം പട്ടികവിഭാഗക്കാർക്കുള്ള രണ്ടാം അലോട്ട്മെന്റ് ലഭിച്ചവരും സ്പെഷൽ അലോട്ട്മെന്റിൽ പുതുതായി പ്രവേശനം നേടണം. സ്പെഷൽ അലോട്ട്മെന്റ് ലഭിച്ചവരുടെ മുൻ അലോട്ട്മെന്റ് റദ്ദായ സാഹചര്യത്തിലാണ് ഈ നിർദേശം.

അപേക്ഷ തീയതി

പഞ്ചവത്സര ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്സ്) (എസ്.ഐ.എൽ.റ്റി.) 2016 അഡ്മിഷൻ-റെഗുലർ/2016-ന് മുൻപുള്ള അഡ്മിഷൻ -സപ്ലിമെൻ്ററി ഒമ്പതാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ 18 വരെയും 525 രൂപാ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 21-നും അപേക്ഷിക്കാം. ഇതിനുപുറമെ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസും അടയ്ക്കണം.

പഞ്ചവത്സര ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്സ്) (2016, 2017 അഡ്മിഷൻ - സപ്ലിമെന്ററി, എസ്.ഐ.എൽ.റ്റി.) ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 11 വരെയും 525 രൂപാ പിഴയോടെ 12-നും 1050 രൂപ സൂപ്പർ ഫൈനോടെ 13-നും അപേക്ഷിക്കാം. ഇതിന് പുറമെ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസും അടയ്ക്കണം.

പരീക്ഷ തീയതി

ബാച്ചിലർ ഓഫ് ഹോട്ടൽ മാനജ്മെന്റ് നാലാം സെമസ്റ്റർ പരീക്ഷ (2019 അഡ്മിഷൻ - റഗുലർ/2013 -2018 അഡ്മിഷൻ - സപ്ലിമെൻ്ററി പരീക്ഷകൾ 26-ന് ആരംഭിക്കും. മൂന്നാംവർഷ ബി.എസ്‌സി.-എം.ആർ.ടി. (2016 അഡ്മിഷൻ - റഗുലർ/സപ്ലിമെൻററി 2016-ന് മുൻപുള്ള അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷകൾ നവംബർ മൂന്നിന് ആരംഭിക്കും. ആറാംസെമസ്റ്റർ ഐ.എം.സി. എ. (2017 അഡ്മിഷൻ - റെഗുലർ)/ ഡി.ഡി.എം.സി.എ. (2014- 2016 അഡ്മിഷൻ -സപ്ലിമെന്ററി) പരീക്ഷകൾ 27-ന് ആരംഭിക്കും.

നാലാംസെമസ്റ്റർ ബി.-വൊക്. പരീക്ഷ (2019 അഡ്മിഷൻ - റെഗുലർ -പുതിയ സ്കീം) പരീക്ഷകൾ 13-ന് ആരംഭിക്കും.

എം.എസ്‌സി. പ്രവേശനം

സ്കൂൾ ഓഫ് ബയോ സയൻസസ് നടത്തുന്ന 2021-2023 ബാച്ച് എം.എസ്.സി. പ്രോഗ്രാമുകളിൽ പ്രവേശനത്തിനർഹത നേടിയ വിദ്യാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക www.mgu.ac.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം.

പരീക്ഷാഫലം

2020 നവംബറിലെ രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. -എം.എസ്.സി. ബയോ ഇൻഫർമാറ്റിക്സ് (െറഗുലർ, സപ്ലിമെന്ററി). 2020 നവംബറിലെ രണ്ടാം സെമസ്റ്റർ - എം.എസ്‌സി. പ്ലാന്റ് ബയോടെക്നോളജി (റെഗുലർ), 2020 നവംബറിലെ രണ്ടാം സെമസ്റ്റർ പി.ജി.സി. എസ്.എസ്. - എം.എ. ജെ.എം.സി. ആൻഡ്‌ എം.സി.ജെ.(റെഗുലർ, സപ്ലിമെന്ററി), 2020 നവംബറിലെ രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ്.- എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്സ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സെലക്ട് ലിസ്റ്റ്

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ എം.ടി. ടി.എം. പ്രോഗ്രാം പ്രവേശനത്തിനുള്ള സെലക്ട് ലിസ്റ്റ് (പ്രൊവിഷണൽ) പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.sts.mgu.ac.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം.