രണ്ടാം സെമസ്റ്റർ ബി.ടെക്.(സി.പി.എ.എസ്.) 2015 മുതലുള്ള അഡ്മിഷൻ-സപ്ലിമെൻററി പരീക്ഷകൾ 19-ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2019 അഡ്മിഷൻ-റെഗുലർ/ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ അപേക്ഷാതീയതി നീട്ടി. 525 രൂപ പിഴയോടുകൂടി ഒൻപത് വരെയും, 1050 രൂപ പിഴയോടുകൂടി 11 വരെയും അപേക്ഷിക്കാം.

പരീക്ഷാതീയതി

മൂന്ന്, നാല് സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.കോം. (2019 അഡ്മിഷൻ-റെഗുലർ/ പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ 18-ന് ആരംഭിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ്‌സി. സൈക്കോളജി-റെഗുലർ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി-സി.എസ്.എസ്.), രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ്-ഇൻറർ ഡിസിപ്ലിനറി-മാസ്റ്റർ ഓഫ് സയൻസ് (സപ്ലിമെൻററി-സയൻസ് ഫാക്കൽടി-സി.എസ്.എസ്.), സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 2020 സെപ്റ്റംബർ, 2021 മാർച്ച് മാസങ്ങളിൽ നടത്തിയ യഥാക്രമം രണ്ട്, മൂന്ന് സെമസ്റ്റർ എം.എ. ഹിസ്റ്ററി, എം.എ. ആന്ത്രോപൊളജി (സോഷ്യൽ സയൻസസ് ഫാക്കൽറ്റി-സി.എസ്.എസ്.), നാലാം സെമസ്റ്റർ എം.എസ്‌സി.-ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ്‌ ഡയറ്ററ്റിക്സ് (റഗുലർ), നാലാം സെമസ്റ്റർ എം.എസ്‌സി. ഓപ്പറേഷൻസ് റിസർച്ച് ആൻഡ്‌ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ), രണ്ടാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് ഫിഷറീസ് ആൻഡ്‌ അക്വാകൾച്ചർ (പി.ജി.സി.എസ്.എസ്.-സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.