2021 ഫെബ്രുവരിയിലെ രണ്ടാം വർഷ മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുതുതായി രജിസ്റ്റർ ചെയ്യേണ്ടതില്ല

കോവിഡ് കാരണങ്ങളാൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് (റെഗുലർ-ഫസ്റ്റ് അപ്പിയറൻസ്) പ്രത്യേക പരീക്ഷ നടത്തുന്നതിനും, മറ്റ് സെമസ്റ്ററുകൾ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ജൂനിയർ ബാച്ചിനൊപ്പം പരീക്ഷ എഴുതുന്നതിനും ഇത് അവരുടെ നഷ്ടപ്പെട്ട അവസരമായി കണക്കാക്കുന്നതിനും സർവകലാശാല അനുമതി നൽകിയിട്ടുണ്ട്. ഇതിനായി വിദ്യാർത്ഥികൾ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല. നേരത്തെ ലഭിച്ച ഹാൾടിക്കറ്റ് ഉപയോഗിച്ച് അവർക്ക് പ്രത്യേക പരീക്ഷ എഴുതാം.

എം.ടെക്. എനർജി സയൻസ്

സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിന് കീഴിൽനടത്തുന്ന എനർജി സയൻസസിലുള്ള എം.ടെക്. കോഴ്സിന് ഏതാനം സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 8281082083 ഇ-മെയിൽ: materials@mgu.ac.in.

ഇൻസർവീസ് കോഴ്‌സുകൾ 20 മുതൽ

സർവകലാശാലയിലെ വിവിധ പഠന വകുപ്പുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നവിടങ്ങളിലെ അധ്യാപകർക്കായി സർവകലാശാല ഓഗസ്റ്റ് ഒൻപത് മുതൽ പതിമൂന്നുവരെ ഓൺലൈനായി നിശ്ചയിച്ചിരുന്ന ഇൻ സർവീസ് (എഫ്.ഡി.പി.) കോഴ്‌സുകൾ 20 മുതൽ 24 വരെ നടക്കും. അധ്യാപകർ 15-ന് മുമ്പ് അപേക്ഷ നൽകണം. നേരത്തെ അപേക്ഷിച്ചവർ വീണ്ടും നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.