സെപ്റ്റംബർ ഒൻപതുമുതൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ടെക്. (പുതിയ സ്‌കീം-2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.

പുതുക്കിയ പരീക്ഷാത്തീയതി

ഏഴാം സെമസ്റ്റർ ബി.ടെക്. (പുതിയ സ്‌കീം-2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി)-ഓപ്പറേറ്റിങ്‌ സിസ്റ്റം കെർണൽ ഡിസൈൻ എന്ന പേപ്പറിന്റെ പരീക്ഷ സെപ്റ്റംബർ 23-ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.

അപേക്ഷ തീയതി

അഞ്ചാം സെമസ്റ്റർ ബി.വോക്. (2018 അഡ്മിഷൻ റഗുലർ-പുതിയ സ്‌കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബർ 10 വരെയും 525 രൂപ പിഴയോടെ സെപ്റ്റംബർ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്റ്റംബർ 14 വരെയും അപേക്ഷിക്കാം.

പരീക്ഷാത്തീയതി

നാലാംസെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം-2019 അഡ്മിഷൻ-റെഗുലർ/2018 അഡ്മിഷൻ-സപ്ലിമെന്ററി, പഴയ സ്‌കീം-2016, 2017 അഡ്മിഷൻ-സപ്ലിമെന്ററി) പരീക്ഷകൾ സെപ്റ്റംബർ 29-ന് ആരംഭിക്കും. പിഴയില്ലാതെ സെപ്റ്റംബർ ഒൻപതുവരെയും 525 രൂപ പിഴയോടെ സെപ്റ്റംബർ 10 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്റ്റംബർ 13 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതവും (പരമാവധി 210 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

ഹാൾടിക്കറ്റ് ഡൗൺലോഡുചെയ്യാം

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർസ്കൂൾ സെന്ററിലുമുള്ള ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനായി സെപ്റ്റംബർ 10, 11 തീയതികളിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷ (സി.എ.ടി.-എം.ജി.യു.-2021) ഹാൾടിക്കറ്റ് അപേക്ഷകർക്ക് www.cat.mgu.ac.in എന്ന വെബ്സൈറ്റിൽനിന്ന്‌ ഡൗൺലോഡുചെയ്യാം. നേരത്തേ, ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണിത്. നേരത്തേ, ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തവർക്ക് പുതിയ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പഴയ ഹാൾടിക്കറ്റുതന്നെ ഉപയോഗിക്കുകയോ ചെയ്യാം. പഴയ ഹാൾടിക്കറ്റ് ഉപയോഗിക്കുന്നവർ വെബ്സൈറ്റ് സന്ദർശിച്ച് പരീക്ഷാത്തീയതി, സമയം, പരീക്ഷാകേന്ദ്രം എന്നിവ കൃത്യമായി ഉറപ്പുവരുത്തണം. എറണാകുളം സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാകേന്ദ്രത്തിന് മാറ്റമുണ്ട്. ഇതിനുപകരം പാർക്ക് അവന്യുവിലുള്ള സെന്റ് തെരേസാസ് കോളേജിലായിരിക്കും പ്രവേശന പരീക്ഷ. വിവരങ്ങൾ 0481-2733595 എന്ന ഫോൺ നമ്പറിലും cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.

പരീക്ഷ ഏഴുമുതൽ

മഹാത്മാഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റുചെയ്ത കോളേജുകളിലെ ബി.എ.-എൽ.എൽ.ബി. (അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം) 10-ാം സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ ഏഴിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. കോവിഡ് നിയന്ത്രണങ്ങൾമൂലം ഡിസംബറിലെ 10-ാം സെമസ്റ്റർ എൽ.എൽ.ബി. പരീക്ഷ എഴുതാത്തവർക്കും ഇതെഴുതാം.